Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഷ്ടാക്കൾക്ക് ഇഷ്ടം...

മോഷ്ടാക്കൾക്ക് ഇഷ്ടം പ്രമോദിന്റെ സ്പ്ലൻഡർ ബൈക്ക്

text_fields
bookmark_border
മോഷ്ടാക്കൾക്ക് ഇഷ്ടം പ്രമോദിന്റെ സ്പ്ലൻഡർ ബൈക്ക്
cancel
camera_alt

പ്ര​മോ​ദി​ന്‍റെ ബൈ​ക്ക്

ആ​ലു​വ: ഒ​രു ത​വ​ണ മോ​ഷ്ടി​ക്ക​പ്പെ​ട്ട ബൈ​ക്ക് വീ​ണ്ടും വീ​ണ്ടും മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. ആ​ലു​വ ടാ​സ് റോ​ഡി​ൽ സെ​വ​ൻ സ്റ്റാ​ഴ്സ് ഇ​ല​ക്ട്രി​ക്ക​ൽ​സ് ന​ട​ത്തു​ന്ന പ്ര​മോ​ദി​ന്റെ ഹീ​റോ ഹോ​ണ്ട സ്​​പ്ല​ൻ​ഡ​ർ ബൈ​ക്കാ​ണ്​ മൂ​ന്നാം ത​വ​ണ​യും മോ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

മോ​ഷ​ണ​ശ്ര​മ​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​വു​മാ​യി ആ​ലു​വ പൊ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​മോ​ദ്. നാ​ലു​വ​ർ​ഷം മു​മ്പ് ക​ട​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ഇ​തേ ബൈ​ക്ക്​ മോ​ഷ​ണം പോ​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നാ​ണ്​ ഇ​ത് ക​ണ്ടെ​ത്തി​യ​ത്. അ​തി​നു ശേ​ഷം നാ​ലു​മാ​സം മു​മ്പ് ക​ട​യു​ടെ മു​ൻ​വ​ശ​ത്തു​നി​ന്നും ഹാ​ൻ​ഡ്ലോ​ക് ത​ക​ർ​ത്ത് മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ണ്ടും ഹാ​ൻ​ഡ് ലോ​ക് ത​ക​ർ​ത്ത് മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ന്ന​ത്.

ക​ട​യി​ലെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഹെ​ൽ​മ​റ്റും റെ​യി​ൻ കോ​ട്ടും ധ​രി​ച്ചെ​ത്തി​യ​യാ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. ക​ട​യോ​ട് ചേ​ർ​ന്ന ഫ്ലാ​റ്റി​ലാ​ണ് പ്ര​മോ​ദ് താ​മ​സി​ക്കു​ന്ന​ത്. അ​വി​ടെ താ​ഴെ ബൈ​ക്ക് സു​ര​ക്ഷി​ത​മാ​യി വെ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​ട​യോ​ടു ചേ​ർ​ന്നു​ത​ന്നെ പൂ​ട്ടി​വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftSplendor bike
News Summary - Thieves love Pramod's Splendor bike
Next Story