മോഷ്ടിച്ച ബുള്ളറ്റിൽ ഒരാഴ്ച കറങ്ങി; പിടിവീഴുമെന്ന് പേടിച്ച് ക്വാറിയിൽ തള്ളി
text_fieldsകൊടുവള്ളിയിൽനിന്ന് കാണാതായ ബുള്ളറ്റ് കരിങ്കൽ ക്വാറിയിൽനിന്ന് മുങ്ങിയെടുത്തപ്പോൾ. ഉൾച്ചിത്രത്തിൽ പ്രതികളായ കിഷോർ, സുഭാഷ്
ഓമശ്ശേരി: കോഴിക്കോട് കൊടുവള്ളിയിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ ഒരാഴ്ച കറങ്ങിയ മോഷ്ടാക്കൾ പൊലീസിന്റെ പിടിവീഴുമെന്നായപ്പോൾ പേടിച്ച ്മലപ്പുറത്തെ ക്വാറിയിൽ തള്ളി. മാർച്ച് മൂന്നിന് വീടിെൻറ പോർച്ചിൽനിന്ന് മോഷണംപോയ യു.കെ. ഹുസയിെൻറ ഉടമസ്ഥതയിലുള്ള കെ.എൽ 57 എം 3104 നമ്പർ ബുള്ളറ്റാണ് കരിങ്കൽ ക്വാറിയിൽനിന്ന് പൊലീസ് കണ്ടെടുത്തത്.
മലപ്പുറം ചെട്ടിപ്പടി പരപ്പനങ്ങാടി പടിഞ്ഞാറെ കുളപ്പുറം കിഷോർ (22), മലപ്പുറം തേഞ്ഞിപ്പലം ദേവതിയാൽ കോളനി സുഭാഷ് (23), തേഞ്ഞിപ്പലം സ്വദേശി സുമേഷ് എന്നിവരാണ് ബുള്ളറ്റ് സൗത്ത് കൊടുവള്ളിയിൽ വെച്ച് മോഷ്ടിച്ചത്. ഒരാഴ്ച കറങ്ങിയശേഷം ബുള്ളറ്റ് ക്വാറിയിൽ ഉേപക്ഷിക്കുകയായിരുന്നു.
കൊണ്ടോട്ടി വേങ്ങര ചെരിപ്പടി കരിങ്കൽ ക്വാറിയിൽനിന്ന് കെ.പി. ബഷീറിെൻറ നേതൃത്വത്തിലാണ് മുങ്ങൽ വിദഗ്ധരായ നൗഷിഫ് അൻവർ, അനസ്, റഷീദ്, മുഹമ്മദലി എന്നീ കർമ ഓമശ്ശേരിയുടെ സന്നദ്ധ പ്രവർത്തകരാണ് ബുള്ളറ്റ് മുങ്ങിയെടുത്തത്.
മോഷണശേഷം ബുള്ളറ്റുമായി സംഘം കറങ്ങുന്നത് സി.സി.ടി.വി കാമറയിൽ കണ്ടെത്തിയതിനെ തുടർന്നു പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പിടികൂടുമെന്ന ഭയത്തെ തുടർന്നു സംഘം ക്വാറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിലെ സുമേഷ് ജയിലിലാണ്. കൊയിലാണ്ടിയിൽ നടന്ന വീടുകവർച്ചയിലാണ് പിടിയിലായത്.
കിഷോറിനെ ചെട്ടിപ്പടിയിൽനിന്നും സുഭാഷിനെ തേഞ്ഞിപ്പലത്തുനിന്നുമാണ് ഇന്നലെ പൊലീസ് പിടികൂടിയത്. കിഷോറിെൻറ പേരിൽ 18ഓളം കേസ് നിലവിലുണ്ടെന്ന് കൊടുവള്ളി പൊലീസ് പറഞ്ഞു. സുഭാഷ്, സുമേഷ് എന്നിവരും വിവിധ കേസുകളിൽ പ്രതികളാണ്.
കൊടുവള്ളി എസ്.എച്ച്.ഒ ദാമോദരൻ, എസ്.ഐമാരായ ദിജേഷ്, ശ്രീകുമാർ, എ.എസ്.ഐ സജീവ്, പൊലീസ് ഓഫിസർമാരായ അബ്ദുൽ റഷീദ്, ജയരാജ്, അജിത്ത്, സുനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

