Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവേലിക്കര സബ്ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

text_fields
bookmark_border
മാവേലിക്കര സബ്ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു
cancel

മാവേലിക്കര: മോഷണക്കേസ് പ്രതി മാവേലിക്കര സബ്ജയിലില്‍നിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് സബ്ജയിലിലെ അന്തേവാസികളെ ലോക്കപ്പിലാക്കുന്ന വേളയിലാണ് സംഭവം. തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ ജയപ്രകാശാണ്​(45)  രക്ഷപ്പെട്ടത്. 

ജയില്‍വളപ്പിലെ ചന്ദനമരത്തില്‍കൂടി ഓഫിസ് കെട്ടിടത്തിന് മുകളില്‍ കയറി മതില്‍ചാടുകയായിരുന്നു. പുളിക്കീഴ്, എടത്വാ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുണ്ട്. ഒരു വര്‍ഷമായി ജയപ്രകാശ് മാവേലിക്കര സബ്ജയിലിലുണ്ട്. ജയിലധികൃതരും പൊലീസും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thief Escaped Mavelikara sub Jail -Kerala News
Next Story