പൊലീസ് വേഷത്തിലെത്തി കവർച്ച; സൂത്രധാരൻ അറസ്റ്റിൽ
text_fieldsപാലക്കാട്: കഴിഞ്ഞവർഷം ജനുവരിയിൽ കോങ്ങാട് പതിനാറാം മൈലിൽ പൊലീസ് വേഷത്തിലെത്തി മലപ്പുറം സ്വദേശികളിൽനിന്ന് 15 ലക്ഷം രൂപയും കാറും കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. കണ്ണൂർ കാടാച്ചിറ കോട്ടൂർ സ്വദേശി മുഹമ്മദാണ് (മാമു -42) കോങ്ങാട് പൊലീസിെൻറ പിടിയിലായത്.
മാമു കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. ബാക്കി പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് വേഷത്തിൽ ഇന്നോവ കാറിലെത്തി മാമുവും സംഘവും മലപ്പുറം സ്വദേശി ഇസ്മയിൽ കൂട്ടുകാരായ അഷ്റഫ്, ഇസ്ഹാഖ് എന്നിവർ സഞ്ചരിച്ച കാറ് തടഞ്ഞു നിർത്തി. പിന്നീട് കൈയാമംവെച്ച് കാറിൽ കയറ്റുകയും അവരുടെ പക്കൽ ഉണ്ടായിരുന്ന 15 ലക്ഷം രൂപയും കാറും തട്ടിക്കൊണ്ടുപോവുകയും പിന്നീട് മൂവരെയും വഴിയിൽ ഇറക്കിവിടുകയും ചെയ്തെന്നാണ് കേസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
