കള്ളൻ പറയുന്നു 'ഞാനാണ് മെയിൻ, എന്റെ ഫോട്ടോ കളറായി ഇച്ചിരി വലുപ്പത്തിൽ കൊടുത്തോ, അമീൻ സാറിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് എന്നെ പിടികൂടുന്നത്' -വിഡിയോ
text_fieldsകൊല്ലം: കട കുത്തിത്തുറന്ന് 200 കിലോ ഉണക്ക കുരുമുളകും അടയ്ക്കയും 85,000 രൂപയും മോഷ്ടിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ.
പൊലീസിന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവിലാണ് തങ്ങൾ പിടിയിലായതെന്ന് മുഖ്യപ്രതി മുകേഷ് മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിക്കുകയും ചെയ്തു. താനാണ് മോഷണം ആസൂത്രണം ചെയ്തതെന്നും കൂടെയുള്ളവർ സഹായികൾ മാത്രമാണെന്നും സമ്മതിച്ച മോഷ്ടാവ് ആരും കള്ളനായി ജനിച്ചതല്ലെന്നും സാഹചര്യം അവരെ കള്ളനാക്കുന്നതാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
'വാർത്തയിൽ ഫോട്ടോ കളറായിട്ട് തന്നെ കൊടുക്കണേ.. ഇച്ചിരി വലുപ്പത്തിൽ കൊടുത്തോ.. ഞാനാണ് മെയിൻ. മറ്റുള്ളവർ കൂടെ വന്ന് പെട്ടുപോയതാണ്. എന്റെ പടം വലുതായി കൊടുത്തോ.. അമീൻ സാറിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് എന്നെ പിടികൂടുന്നത്. ഞാൻ മുഖം മറിച്ചിട്ടും അത് കണ്ടുപിടിച്ചെങ്കിൽ പുള്ളിക്ക് അത്രയും എക്സ്പീരിയൻസ് ഉള്ളതുകൊണ്ടാണ്. മുഖം മറച്ചിട്ടൊന്നും കാര്യമില്ല, അറിയാവുന്നവരുടെ അടുത്ത് വടി കൊടുത്താൽ അവർ എറിഞ്ഞുകൊളിക്കുമല്ലോ. ആരും കള്ളനായി ജനിക്കൊന്നുമില്ല. സാഹചര്യം അവരെ കൊണ്ട് ചെയ്യിക്കുന്നതാണ്. ഞാൻ കുരുമുളക് മാത്രമാണ് എടുക്കൂ. വിശ്വാസമുള്ളവരുടെ കടയിൽ കൊണ്ടുപോയി വിൽക്കും."-മോഷ്ടാവ് മുകേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

