Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിന്നാക്കക്കാരെ...

പിന്നാക്കക്കാരെ ഹിന്ദുക്കളി​െല ജന്തുക്കളായി കാണുന്നു - വെള്ളാപ്പള്ളി

text_fields
bookmark_border
പിന്നാക്കക്കാരെ ഹിന്ദുക്കളി​െല ജന്തുക്കളായി കാണുന്നു - വെള്ളാപ്പള്ളി
cancel

ആലപ്പുഴ: പിന്നാക്കക്കാരെ ഹിന്ദുക്കളിലെ ജന്തുക്കളായി കാണുന്നവരുണ്ടെന്ന് എസ്.എന്‍.ഡി.പി.ജനറല്‍ സെക്രട്ടറി വെ ള്ളാപ്പള്ളി നടേശന്‍. പട്ടിക ജാതിക്കാരനും പിന്നാക്കകാരനും ഇപ്പോഴും അമ്പലങ്ങളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയുണ് ട്. പിന്നാക്ക വിഭാഗക്കാരുടെ ശാന്തി നിയമനം നടന്നിട്ടും തൃശൂരില്‍ അവരെ ശാന്തിയാക്കിയില്ല. അത്തരം ദുഃഖകഥകൾ ഒരുപ ാടു​െണ്ടന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയ കേരളമാണിത്. ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതികള്‍ കയറേണ്ടതില്ല എന്നാണ് അഭിപ്രായമെന്നും വെള്ളാപ്പള്ളി വ്യക്​തമാക്കി. .

ഗുരുവായൂരില്‍ ആനപ്പിണ്ടം എടുക്കാന്‍ പോലും പട്ടിക ജാതിക്കാരനെ നിയമിച്ചിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുന്നൂറിലധികം ജീവനക്കാരുണ്ട്. ഒരാളു പോലും പട്ടിക ജാതി-പിന്നാക്ക വിഭാഗക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ ജ്യോതിയില്‍ പ​െങ്കടുക്കണമെന്നോ വേണ്ടെന്നോ പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെതല്ല, ഒരു സംഘടനയുടെ പരിപാടിയാണത്. നഗരങ്ങളില്‍ അവര്‍ക്ക് ശക്തി തെളിയിക്കാന്‍ സാധിച്ചെങ്കിലും ചിലയിടങ്ങളില്‍ അയ്യപ്പ ജ്യോതി മുറിഞ്ഞ്‌ പോയിട്ടുണ്ട്.

ബി.ഡി.ജെ.എസ് എൻ.ഡി.എയില്‍ തടേരണമെന്നാണ്​ ത​​​െൻറ അഭിപ്രായം. അതിനെ കുറിച്ച്​ അവര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതില്‍ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappallikerala newsmalayalam news
News Summary - They Treat Us As Animals In Hindu - Vellappalli - Kerala News
Next Story