Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവർ സ്നേഹം തിരികെ...

അവർ സ്നേഹം തിരികെ നൽകി, പ്ലാസ്മയിലൂടെ

text_fields
bookmark_border
manjeri-town
cancel

മഞ്ചേരി: മലപ്പുറം ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ തങ്ങളാൽ കഴിയുന്ന സഹായം നൽകാനായി ആ 22 പേരും ഒരിക്കൽ കൂടി മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലെത്തി. കോവിഡ്​ എന്ന മഹാമാരിയെ അതിജീവിച്ച ഇവർ പോസിറ്റിവായ രോഗികള്‍ക്ക്​ തെറപ്പിക്കായുള്ള പ്ലാസ്മ നല്‍കാനാണ് വീണ്ടും മഞ്ചേരിയിലെത്തിയത്. 

അത്യാസന്ന നിലയിലായവര്‍ക്ക് സഹായം ചെയ്യുന്നതി​​െൻറ ചാരിതാര്‍ഥ്യത്തോടെ സാമൂഹിക അകലം പാലിച്ച് അവര്‍ ഒത്തുചേര്‍ന്നു. പ്ലാസ്മ നല്‍കുന്നതിലൂടെ ജീവന്‍ രക്ഷിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും വൈറസിനെ തുരത്താന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും അവര്‍ പറഞ്ഞു.

വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ഈ മുന്നൊരുക്കം നടത്തുന്നതെന്ന് കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ഷിനാസ് ബാബു പറഞ്ഞു. ചികിത്സസമയത്ത് നൽകിയ സ്‌നേഹം അവര്‍ ഇരട്ടിയായി തിരിച്ചുതരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjerikerala newscovidPlasma
News Summary - they returned love by plasma
Next Story