Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ...

മകനെ വെട്ടിക്കൊലപ്പെടുത്തിയത് തന്‍റെ കണ്‍മുന്നില്‍ വെച്ച്‌; താന്‍ സി.പി.എം അനുഭാവിയെന്നും മന്‍സൂറിന്‍റെ പിതാവ്

text_fields
bookmark_border
Mansoor Murder
cancel
camera_alt

കൊല്ലപ്പെട്ട മൻസൂർ

കണ്ണൂർ: തന്‍റെ കൺമുന്നിൽ വെച്ചാണ്​ മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന്​ കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ്​ പ്രവർത്തകൻ മൻസൂറിന്‍റെ പിതാവ്​ മുസ്​തഫ. ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്നും ബോംബേറില്‍ തന്‍റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. മകന്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തകനല്ല. താനൊരു സി.പി.എം അനുഭാവിയാണ്. രാത്രി 7.55 ഓടെയാണ് ആക്രമണം നടന്നതെന്നും മുസ്​തഫ പറഞ്ഞു.

കൂത്തുപറമ്പ്​ പുല്ലൂക്കര മുക്കിൽപീടികയിൽ വോ​ട്ടെടുപ്പിന്​ പിന്നാലെയുണ്ടായ ആക്രമണത്തിലാണ്​ യൂത്ത് ലീഗ്​ പ്രവർത്തകനായ പാറാൽ മൻസൂർ (22) വെ​േട്ടറ്റു മരിച്ചത്​. വലിയൊരു സംഘമെത്തി മകനെ വീട്ടിൽനിന്ന്​ വലിച്ചിറക്കുകയായിരുന്നു. അത്​ തടയാൻ ചെന്ന ഇളയ മകൻ മുഹ്​സിനെയും അവർ വെട്ടിയെന്നും ഒരു ടെലിവിഷൻ ചാനലിനോട്​ മുസ്​തഫ പറഞ്ഞു.

കഴിഞ്ഞദിവസം പോളിങ് ബൂത്തില്‍ ഓപണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.

മുഹ്സിന്‍ ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്‍റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്സിന്‍. മുഹ്സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്‍റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല്‍ പൂര്‍ണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, പുലര്‍ച്ചെയോടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.

'പുല്ലൂക്കര ഭാഗത്ത്​ അങ്ങനെ പറയത്തക്ക സംഘർഷങ്ങളൊന്നും ഉണ്ടാകാറില്ല. സാധാരണ ​തെരഞ്ഞെടുപ്പുകളിലുണ്ടാകുന്നതുപോലെ ചെറിയ വാക്കുതർക്കങ്ങളൊക്കെയേ ഇവിടെ ഉണ്ടാകാറുള്ളൂ. മൻസൂറിനും മുഹ്​സിനുമൊന്നും ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. ഇവിടെ എല്ലാവരും സഹകരണ മനോഭാവത്തോടെയാണ്​ രാഷ്​ട്രീയ പ്രവർത്തനം നടത്തിയിരു​ന്നത്​. കൊലപാതകത്തിലെത്താനുള്ള കാര്യങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത്​ ആദ്യമായാണ്​ ഒരു രാഷ്​ട്രീയ കൊലപാതകം നടക്കുന്നത്​. ഈ കൊലപാതകത്തിന്‍റെ പിന്നിലെന്താണെന്ന്​ ആർക്കും അറിയില്ല.

നേരത്തേ പദ്ധതിയിട്ട രീതിയിലായിരുന്നു അവരെത്തിയത്​. പത്തിരുപത്തഞ്ച്​ പേർ സംഘത്തിലുണ്ടായിരുന്നു. അടുത്ത വീടുകളിലെ ആളുകളൊക്കെ ഈ ആൾക്കൂട്ടത്തെ കണ്ടിരുന്നുവെന്നും മുസ്​തഫ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Political murderCPMKuthuparambaMansoor Murder
News Summary - ‘They Hacked My Son To Death In Front Of My Eyes’
Next Story