തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയും കുടുംബവും നടത്തിയ സമരംകൊണ്ട് എന്ത് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുകാര്യവും സമരത്തിലൂടെ നേടാനുണ്ടായിരുന്നില്ലെന്നും അേദ്ദഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്താവശ്യത്തിനാണ് അവർ സമരത്തിലേക്ക് പോയത്? എന്ത് നേടാനുണ്ടായിരുന്നു? സർക്കാർ ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് എന്താണ്? അവരുടെ കാര്യത്തിൽ എല്ലാകാര്യങ്ങളും ചെയ്ത സർക്കാറാണിത്. മകൻ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥയെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. അത് പ്രോത്സാഹിപ്പിക്കാനാകില്ല. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ട് മാത്രം തീരുന്ന ഒരു സമരമായിരുന്നില്ല അത്. അത്ര പെെട്ടന്ന് അവസാനിപ്പിക്കാവുന്ന വികാരത്തോടെയുള്ളവർ മാത്രമല്ല സമരത്തിന് പിന്നിൽ കളിച്ചിട്ടുള്ളത്. ആ കളി കാണാതിരിക്കരുത്. നിർഭാഗ്യകരമായ രീതിയിലാണ് സംഭവങ്ങൾ വളർന്നുവന്നത്. അതിന് സർക്കാർ ഉത്തരവാദിയല്ല. അവരുടെ കാര്യത്തിൽ ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്.
ജിഷ്ണു കേസിലെ പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഹരജിയടക്കം കോടതിയിൽ കൊടുത്തു. ഒരു സർക്കാറിനും ഇതിൽപരം ചെയ്യാനാവില്ല. പ്രതികൾക്ക് ഹൈകോടതി ജാമ്യം കൊടുത്തപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ പോയി. എല്ലാകാര്യവുംചെയ്ത സർക്കാറാണ് ഇതെന്ന് ഒരുശങ്കയുമില്ലാതെ സധൈര്യം പറയാൻകഴിയും. സമരം തീർന്നതിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഒരുപങ്കുമില്ല. അദ്ദേഹം മഹിജയെ സന്ദർശിച്ചിട്ടുണ്ടെങ്കിലും തന്നെ വിളിച്ചിട്ടില്ല. പ്രശ്നത്തിൽ സി.പി.എം കേന്ദ്രനേതൃത്വവും ഇടപെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിയെ കാണാൻ ഒരു വക്കീൽ ചെന്നതും ഇതെതുടർന്ന് താനുമായി യെച്ചൂരി സംസാരിക്കുകയുമാണ് ചെയ്തത്. സ്റ്റേറ്റ് അറ്റോണി കെ.വി. സോഹനും സ്പെഷൽ േപ്രാസിക്യൂട്ടർ ഉദയഭാനുവും നടത്തിയ ഇടപെടലുകളാണ് സമരം അവസാനിപ്പിക്കാൻ കാരണമായത്.
വ്യക്തിവിരോധത്തിെൻറ പേരിലല്ല, പൊലീസ് ആസ്ഥാനത്ത് ബഹളം വെക്കാൻ പോയതിെൻറ അടിസ്ഥാനത്തിലാണ് കെ.എം. ഷാജഹാനെതിരെ നടപടിവന്നത്. വ്യക്തിവിരോധമുണ്ടെങ്കിൽ സർക്കാർ വന്നിട്ട് ഇത്രയുംകാലമായിട്ടും നടപടികൾ എടുത്തില്ലല്ലോ. ഷാജഹാെൻറ രക്ഷാധികാരിയായി എന്ന് മുതലാണ് ഉമ്മൻ ചാണ്ടി വന്നതെന്ന് തനിക്കറിയില്ല. ഷാജഹാെൻറ റോൾ പൊലീസ് അന്വേഷിക്കെട്ട. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുേമ്പാൾ ജീവിക്കാൻ പേടി തോന്നുെന്നന്ന് എന്ത് കൊണ്ട് പറയേണ്ടിവന്നുവെന്ന് ഷാജഹാെൻറ അമ്മ തന്നെ ആലോചിച്ചാൽ മതി.
ഗൂഢാലോചനയിൽ മഹിജയുടെ ബന്ധു ശ്രീജിത്തിെൻറ പങ്ക് എന്താണെന്നും ആരുമായി ബന്ധപ്പെട്ടുവെന്നും തനിക്കറിയില്ല. എസ്.യു.സി.െഎയുടെ പങ്കുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എസ്.യു.സി.െഎക്കാരുടെ േഫാൺ ശ്രീജിത്തിെൻറ കൈയിലായി പോയതുകൊണ്ടാണ് അത് സമ്മതിക്കേണ്ടിവന്നത്. പാർട്ടിക്കാർ എന്ന് പറയുന്ന മഹിജയുടെ കുടുംബത്തെ എസ്.യു.സി.െഎക്ക് എങ്ങനെ റാഞ്ചാൻ പറ്റി. അവരുടെ ചില ഉദ്ദേശ്യങ്ങൾക്കനുസരിച്ച് മഹിജയെയും കുടുംബത്തെയും കൊണ്ടുപോകാൻ ശ്രമിച്ചുകാണും.പ്രശ്നങ്ങൾ പൊലീസ് ഇടപ്പെട്ട് വഷളാക്കുന്നതല്ല. ഇവിടെ ഇതിനായിട്ട് നടക്കുന്ന ചിലരുണ്ട്. പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ള ചിലശക്തികൾ ഉണ്ട്. ഇതൊന്നും ആരും മനസ്സിലാക്കാതിരിക്കുകയാെണന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2017 10:38 AM GMT Updated On
date_range 2017-10-21T04:30:00+05:30സമരംകൊണ്ട് മഹിജയും കുടുംബവും എന്ത് നേടി? –മുഖ്യമന്ത്രി
text_fieldsNext Story