Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ, പത്തു തികഞ്ഞു; ഈ...

ദേ, പത്തു തികഞ്ഞു; ഈ വീട്ടിൽ ഇനി സർക്കാർ സർവീസിലില്ലാത്തത് ഇവർ മാത്രമാണ്

text_fields
bookmark_border
ദേ, പത്തു തികഞ്ഞു; ഈ വീട്ടിൽ ഇനി സർക്കാർ സർവീസിലില്ലാത്തത് ഇവർ മാത്രമാണ്
cancel
camera_alt

സൈ​താ​ലി-​ആ​മി​ന ദ​മ്പ​തി​ക​ൾ മ​ക്ക​ളോ​ടും മ​രു​മ​ക്ക​ളോ​ടു​മൊ​പ്പം

അ​ല​ന​ല്ലൂ​ര്‍: പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്ക്​ വ​ലി​യ പ്ര​ചോ​ദ​ന​മാ​യി പ​ത്തം​ഗ​ങ്ങ​ൾ സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള കു​ടും​ബം. എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പ്പു​രം എം.​ഇ.​എ​സ് ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ മു​ന്‍ മ​രം ലോ​ഡി​ങ് തൊ​ഴി​ലാ​ളി​യാ​യ പോ​ത്തു​കാ​ട​ന്‍ സൈ​താ​ലി-​ആ​മി​ന ദ​മ്പ​തി​ക​ളു​ടെ അ​ഞ്ച് മ​ക്ക​ളും മ​രു​മ​ക്ക​ളു​മാ​ണ് ഈ ​പ​ത്തു​പേ​ർ.

നാ​ലാ​മ​ത്തെ മ​ക​ന്റെ ഭാ​ര്യ സി.​എം. ബാ​സി​മ ക​ഴി​ഞ്ഞ ദി​വ​സം അ​ധ്യാ​പി​ക​യാ​യി സ​ർ​വി​സി​ൽ ക​യ​റി​യ​തോ​ടെ​യാ​ണ്​ കു​ടും​ബ​ത്തി​ലെ സ​ർ​ക്കാ​ർ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം പ​ത്ത്​ തി​ക​ഞ്ഞ​ത്. സൈതാലിയും ആമിനയും മാത്രമാണ് സർക്കാർ ശമ്പളം വാങ്ങാത്തവരായി ഇനി ഈ വീട്ടിൽ അവശേഷിക്കുന്നത്.

ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ന്‍ മു​ഹ​മ്മ​ദാ​ലി 30 വ​ര്‍ഷം മു​ന്‍പ് വി​ല്‍പ​ന നി​കു​തി വ​കു​പ്പി​ല്‍ ക്ല​ര്‍ക്കാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ള്‍ ജി.​എ​സ്.​ടി വ​കു​പ്പി​ല്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി മ​ല​പ്പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്നു. ഭാ​ര്യ എ. ​സീ​ന​ത്ത് എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്റ​ല്‍ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്. ര​ണ്ടാ​മ​ത്തെ മ​ക​ന്‍ അ​ബ്ദു​റ​ഹി​മാ​ന്‍ മ​ണ്ണാ​ര്‍ക്കാ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​രാ​യും ഭാ​ര്യ ടി. ​ഷ​ഫ്‌​ന അ​ല​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ സീ​നി​യ​ര്‍ ക്ല​ര്‍ക്കാ​യും ജോ​ലി ചെ​യ്യു​ന്നു. മൂ​ന്നാ​മ​ത്തെ മ​ക​ന്‍ അ​ബ്ദു​സ്സ​ലാം എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്റ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ ടി. ​ഷം​ന അ​ല​ന​ല്ലൂ​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വി.​എ​ച്ച്.​എ​സ്.​സി വി​ഭാ​ഗ​ത്തി​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. നാ​ലാ​മ​ത്തെ മ​ക​ന്‍ ഷം​സു​ദ്ദീ​ന്‍ പാ​ല​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റേ​റ്റി​ല്‍ സീ​നി​യ​ര്‍ ക്ല​ര്‍ക്കാ​ണ്. ഭാ​ര്യ സി.​എം. ബാ​സി​മ​ക്കാ​ണ് ഭീ​മ​നാ​ട് ഗ​വ. യു.​പി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി ജോ​ലി ല​ഭി​ച്ച​ത്. അ​ഞ്ചാ​മ​ത്തെ മ​ക​ന്‍ ഷാ​ജ​ഹാ​ന്‍ പെ​രി​ന്ത​ല്‍മ​ണ്ണ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ ഇ. ​ഷ​ബ്‌​ന മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​മ്പു​ഴ ജി.​എ​ല്‍.​പി. സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്.

അ​ബ്ദു​റ​ഹി​മാ​ന്‍, അ​ബ്ദു​സ്സ​ലാം, എ. ​സീ​ന​ത്ത് എ​ന്നി​വ​ര്‍ 2001ല്‍ ​ഒ​രേ പി.​എ​സ്.​എ​സി ലി​സ്റ്റി​ല്‍നി​ന്ന്​ ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ല​ര്‍ക്കു​മാ​രാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​താണ്. പ​ത്തു​പേ​രി​ൽ നാ​ലു​പേ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളും ആ​റു​പേ​ർ ബി​രു​ദ​ധാ​രി​ക​ളു​മാ​ണ്. മൂ​ന്നു​പേ​ര്‍ ബി.​എ​ഡും അ​ഞ്ചു​പേ​ര്‍ ടി.​ടി.​സി കോ​ഴ്‌​സും പാ​സാ​യി​ട്ടു​ണ്ട്. ര​ണ്ടു​പേ​ര്‍ക്ക് ഐ.​ടി.​ഐ സ​ര്‍ട്ടി​ഫി​ക്ക​റ്റു​മു​ണ്ട്. മു​ഹ​മ്മ​ദാ​ലി​ക്ക് അ​ഴി​മ​തി​ര​ഹി​ത വാ​ള​യാ​ര്‍ മി​ഷ​നി​ല്‍ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​വാ​ര്‍ഡും അ​ബ്ദു​റ​ഹി​മാ​ന് 2016ല്‍ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ക്കു​ള്ള ബ​ഹു​മ​തി​യും 2003ല്‍ ​പാ​ല​ക്കാ​ട് ജി​ല്ല ക​ല​ക്ട​റി​ല്‍നി​ന്ന്​ മി​ക​ച്ച സേ​വ​ന​ത്തി​ന് ഗു​ഡ് സ​ര്‍വി​സ് എ​ന്‍ട്രി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscgovernment service
News Summary - They are the only ones in this house who are not in government service
Next Story