ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ യാത്രകൾ
text_fieldsഹൃദയാരോഗ്യസന്ദേശവുമായി രാജേന്ദ്രപ്രസാദ്
പുൽപള്ളി: ഹൃദയാരോഗ്യസന്ദേശം പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി വയനാട്ടിൽനിന്ന് കാൽനടയായി യാത്ര തിരിച്ച രാജേന്ദ്രപ്രസാദ് ജമ്മു കശ്മീരിലേക്ക്. ബത്തേരി സ്വദേശിയായ ഇദ്ദേഹം വരും ദിവസം ലക്ഷ്യസ്ഥാനത്തെത്തും. ബത്തേരി വിനായക ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ആളാണ് രാജേന്ദ്രൻ. സെപ്റ്റംബർ 11നാണ് ബത്തേരിയിൽ നിന്ന് യാത്ര തിരിച്ചത്.
യുവാക്കളിൽ പോലും ഹൃദയാഘാതം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ബോധവത്കരണമെന്ന രീതിയിൽ യാത്ര ആരംഭിച്ചത്. കൂടെ നഴ്സായ ഭാര്യ ശരണ്യയും ഭാര്യാ സഹോദരൻ ശരത്തും കൂടെയുണ്ട്. വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് യാത്ര.
ഒരു ദിവസം 70 മുതൽ 100 കിലോ മീറ്റർ വരെ നടന്നും ഓടിയുമാണ് കശ്മീരിലേക്കുള്ള പ്രയാണം. യാത്രക്കിടെ ഇടക്ക് സുഖമില്ലാത്തിനാൽ ഒരാഴ്ചയോളം കർണാടകയിലെ ആശുപത്രിയിൽ കഴിയേണ്ടിവന്നു. പിന്നീട് തുടരുകയായിരുന്നു.