ഇവർ നാല് പേരുമാണ് കേരളത്തിെൻറ ഹീറോസ്
text_fieldsവി.ശിവൻ കുട്ടി,എ.കെ.എം. അഷറഫ്, ഷാഫി പറമ്പിൽ, പി. ബാലചന്ദ്രൻ
തുടർഭരണം ഉറപ്പായതിന് പിന്നാലെ രാഷ്ട്രീയ കേരളം നെഞ്ചിടിപ്പോടെ കാത്തിരുന്നത് നാല് മണ്ഡലങ്ങളുടെ വിധിയെന്താകുമെന്നറിയാനായിരുന്നു. പ്രബുദ്ധ കേരളം കാത്തിരുന്ന ഫലം തന്നെ ആ മണ്ഡലങ്ങളിൽ നിന്നൊടുവിൽ കേൾക്കാനായി എന്നത് ആശ്വാസമായി കാണുകയാണ് മലയാളികൾ. സോഷ്യൽ മീഡിയിൽ വർഗീയ -ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുരത്തിയതിെൻറ ആഘോഷമാണ്.
ആർ.എസ്.എസ്- ബി.ജെ.പിയുടെ മുഴുവൻ സ്ഥാനാർഥികളെയും നിലം തൊടാതെ തോൽപ്പിച്ചത് മലയാളികളാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിൽ ഏറെ വിയർക്കേണ്ടി വന്നത് നാല് സ്ഥാനാർഥികളാണ്. അവർ തന്നെയാണ് കേരളത്തിെൻറ ഹീറോസും.
നേമം മണ്ഡലത്തെ എൻ.ഡി.എയിൽ നിന്നു തിരിച്ചു പിടിച്ച സി.പി.എം സ്ഥാനാർഥി വി.ശിവൻകുട്ടിയാണ് അതിലൊരാൾ. 2016 ൽ കേരളത്തിലാദ്യമായി എൻ.ഡി.എ അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തിൽ ജയിച്ചു കയറിയ ഒ.രാജഗോപാലിലൂടെയായിരുന്നു. ഇക്കുറി ആ മണ്ഡലം നിലനിർത്താൻ ബി.ജെ.പി രംഗത്തിറക്കിയതാകട്ടെ ഏറ്റവും മുതിർന്ന നേതാവിനെ തന്നെയായിരുന്നു. അഭിമാനപോരാട്ടമായി കണ്ടാണ് ബി.ജെ.പി അങ്കത്തിനിറങ്ങിയത്.
കഴിഞ്ഞ തവണ 89 വോട്ടിന് സീറ്റ് നഷ്ടപ്പെട്ട ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ ഇക്കുറി വിജയം ഉറപ്പിച്ചാണ് മഞ്ചേശ്വരത്ത് മത്സരത്തിനിറങ്ങിയത്. ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ കെ.സുരേന്ദ്രനെ മുസ്ലീം ലീഗിെൻറ എ.കെ.എം. അഷറഫ് 700 വോട്ടിനാണ് നിലംതൊടാനനുവദിക്കാതെ തറപറ്റിച്ചത്.
ബി.ജെ.പി രംഗത്തിറക്കിയ മെട്രോമാൻ ഇ.ശ്രീധരനാണ് പാലക്കാട് വെല്ലുവിളി ഉയർത്തിയത്. കോൺഗ്രസിെൻറ സിറ്റിങ്ങ് സീറ്റിൽ വീണ്ടും അങ്കത്തിനിറങ്ങിയ ഷാഫി പറമ്പിലിന് കടുത്ത വെല്ലുവിളിയാണുയർത്തിയത്. ആദ്യ ഘട്ടത്തിൽ മുന്നിട്ട് നിന്ന ശ്രീധരൻ 3840 വോട്ടിെൻറ ലീഡിലാണ് ഷാഫിക്ക് മുന്നിൽ പാളം തെറ്റിയത്.
തൃശൂരിനെ എടുക്കാൻ ഒരിക്കൽ ശ്രമം നടത്തി പരാജയപ്പെട്ട സിനിമാതാരവും രാജ്യസഭ എം.പിയുമായ സുരേഷ്ഗോപിയെ തന്നെയാണ് എൻ.ഡി.എ വീണ്ടും രംഗത്തിറക്കിയത്. കടുത്ത വെല്ലുവിളി തന്നെയാണ് സുരേഷ് ഗോപി സാംസ്കാരിക തലസ്ഥാനത്ത് ഉയർത്തിയത്. ലീഡ് നില മാറി മറിഞ്ഞെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രെൻറ മുന്നിൽ പൊട്ടി 'പടം' ആകേണ്ടി വന്നു സിനിമാ താരത്തിന്. മാറി മറിഞ്ഞ ലീഡ് നിലകൾക്കൊടുവിൽ 1215 വോട്ടിെൻറ ലീഡിലാണ് ബാലചന്ദ്രൻ ജയിച്ചത്.
വർഗീയ -ഫാസിസത്തിനൊപ്പം നിന്ന മുഴുവൻ പേരെയും ജനങ്ങളിറങ്ങി തോൽപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ബി.ജെ.പിയോടൊപ്പമാണെന്ന് പറഞ്ഞ് വർഗീയത പറഞ്ഞ് വോട്ട് തേടിയ പൂഞ്ഞാറിലെ സ്ഥാനാർഥി പി.സി.ജോർജ്ജും തോൽവി രുചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

