വഴിയോരങ്ങളിലെ അനാഥജീവിതങ്ങളെ പുനരധിവസിപ്പിക്കാൻ ‘തെരുവോരം’
text_fieldsആലപ്പുഴ: ലോക്ഡൗൺ കാലത്തും വഴിയോരങ്ങളിൽ അലഞ്ഞുതിരിയുന്ന മനുഷ്യരെ അഭയകേന്ദ്രങ്ങളിലും ആതുരാലയങ്ങളിലും എത്തിക്കുന്നതിൽ ബദ്ധശ്രദ്ധരാണ് കൊച്ചി ആസ്ഥാനമായ ‘തെരുവോരം’. തെരുവോരം മുരുകൻ സ്ഥാപിച്ച സംഘടനയുടെ ആഭിമുഖ്യത്തിൽ ഇതിനകം ആറു ജില്ലകളിൽനിന്നായി 704 പേരെയാണ് പുനരധിവസിപ്പിച്ചത്. ആലപ്പുഴയിൽ രണ്ടാം വട്ടം വ്യാഴാഴ്ച നടത്തിയ പ്രവർത്തനങ്ങളിൽ ഒമ്പതു പേരെയാണ് കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരനായ ഒരാൾ ഉൾപ്പെടെ തമിഴ്നാട്, ഗുജറാത്ത്, ബിഹാർ, ഡൽഹി, ഝാർഘണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു ഇവർ. യുവ സിനിമ നടൻ വിനുമോഹനും ഭാര്യ വിദ്യയും മുരുകനൊപ്പം പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായുണ്ട്. ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നൽകിയ ആംബുലൻസിൽ വഴിയോരങ്ങളിൽനിന്ന് കണ്ടെടുക്കുന്നവരെ കുളിപ്പിച്ച് ക്ഷൗരം ചെയ്ത് പുതുവസ്ത്രം ധരിപ്പിക്കാനും മറ്റും സൗകര്യമുണ്ട്.
ഹിന്ദുസ്ഥാൻ െപട്രോളിയത്തിെൻറ വകയായ രണ്ടാമത്തെ ആംബുലൻസിലാകട്ടെ മരുന്നും ഭക്ഷണവും മറ്റും നൽകാൻ കഴിയും. എ.എം. ആരിഫ് എം.പിയും തെരുവോരത്തിെൻറ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഷാജു ആളൂക്കാരെൻറ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ അടങ്ങിയ സംഘത്തിൽ ബിനീഷ്, ഷിജിൽ, മധു തുടങ്ങിയവരാണുള്ളത്.
സർക്കാറിെൻറ നേതൃത്വത്തിൽ ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും വഴിയരികിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നുണ്ടെങ്കിലും ചിലർ അതിൽപെടാതെ അലഞ്ഞ് തിരിയുന്നതിനാലാണ് തെരുവോരം ഇത്തരം ഒരു ദൗത്യം ഏറ്റെടുത്തതെന്ന് മുരുകൻ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും പ്രത്യേക താൽപര്യമെടുത്താണ് ആധുനിക സജ്ജീകരണമുള്ള ആംബുലൻസ് സൗകര്യം ഒരുക്കിത്തന്നത്. ഓരോ ദിവസത്തെയും പുനരധിവാസ പ്രവർത്തനങ്ങൾക്ക് 14,000 രൂപയെങ്കിലും ചെലവ് വരും. സർക്കാർ ഗ്രാൻറ് ഇല്ലാത്തതിനാൽ സുമനസ്സുകളുടെ സംഭാവന തന്നെയാണ് ആശ്രയം. ആലപ്പുഴയിൽ എം.പിയുടെ വക എല്ലാവർക്കും ഉച്ചഭക്ഷണവും നൽകി.
പ്രതിഫലേച്ഛയില്ലാതെ മുരുകൻ നടത്തി വരുന്ന പ്രവർത്തനങ്ങളുമായി വിദ്യാർഥി ജീവിതകാലഘട്ടത്തിൽ തന്നെ താൻ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് വിനുമോഹൻ പറഞ്ഞു.
വിനുവിെൻറ ഭാര്യ വിദ്യയും മുരുകെൻറ ഭാര്യ ഇന്ദുവും തയ്ക്കുന്ന മാസ്കുകളുടെ വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
