വിദ്യാഭ്യാസ മേഖലയിൽ നിരന്തര ഇടപെടലുണ്ടാകും -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസമേഖലയിൽ സർക്കാറിെൻറ തെറ്റായ സമീപനങ്ങൾ തിരുത്തുന്നതിന് പ്രതിപക്ഷത്തിെൻറ നിരന്തര ഇടപെടലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്ന ത്രിതല പ്രക്ഷോഭ പരമ്പരയുടെ മൂന്നാംഘട്ടമായ പകൽനേര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹയർ സെക്കൻഡറി മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന ജൂനിയർ അധ്യാപക പ്രശ്നം പരിഹരിക്കാനും ഹയർ സെക്കൻഡറി അധ്യാപകർക്ക് പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാനും സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

