Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് എൽ.ഡി.എഫ്​...

സംസ്ഥാനത്ത് എൽ.ഡി.എഫ്​ അനുകൂല തരംഗമുണ്ടാകും;​ 13 ജില്ലകളിൽ ഇത്തവണ മുൻതൂക്കം ലഭിക്കും -കോടിയേരി

text_fields
bookmark_border
സംസ്ഥാനത്ത് എൽ.ഡി.എഫ്​ അനുകൂല തരംഗമുണ്ടാകും;​ 13 ജില്ലകളിൽ ഇത്തവണ മുൻതൂക്കം ലഭിക്കും -കോടിയേരി
cancel

കണ്ണൂർ: എൽ.ഡി.എഫ്​ സർക്കാറിൻെറ വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധിയെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണൻ. എൽ.ഡി.എഫിന്​ അനുകൂലമായ തരംഗം ഈ തെരഞ്ഞെടുപ്പിലുണ്ടാകും. കേരളത്തിലെ 13 ജില്ലകളിൽ എൽ.ഡി.എഫിന്​ ഇത്തവണ മുൻതൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ്​ ജില്ലകളിലായിരുന്നു എൽ.ഡി.എഫ്​ മുന്നേറ്റം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന്​ അനുകൂലമായ മാറ്റമാണ്​. അതായിരിക്കും ഈ തെരഞ്ഞെടുപ്പിൻെറ പ്രത്യേകതയെന്നും കോടിയേരി പറഞ്ഞു.

കോവിഡ്​ കാലത്ത്​ പട്ടിണിയില്ലാതെ കേരളത്തെ രക്ഷിച്ച സർക്കാറിനല്ലാതെ ആർക്കാണ്​ ജനങ്ങൾ വോട്ട്​ ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 രൂപയാക്കിയ സർക്കാറിനല്ലാതെ അത്​ വീണ്ടും 600 ആക്കണമെന്ന്​ പറയുന്നവർക്ക്​ ആരെങ്കിലും വോട്ട്​ ചെയ്യുമോയെന്ന്​ കോടിയേരി ചോദിച്ചു.

സർക്കാറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുമുള്ള പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങളിൽ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും അ​െതല്ലാം ബോധപൂർവം ഉണ്ടാക്കുന്ന കള്ള പ്രചാരവേലയാണെന്ന്​ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്​ ശേഷം യു.ഡി.എഫിനകത്ത്​ വലിയ ഒരു പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്​ലാമിയുമായി കൂട്ടുപിടിച്ച കേരളത്തിലെ കോൺഗ്രസ്​ നയത്തെ അഖിലേന്ത്യാ കോൺഗ്രസ്​ കമ്മറ്റിക്കുപോലും അംഗീകരിക്കാൻ കഴിയുന്നില്ല. ഇത്​ കോൺഗ്രസിനകത്ത്​ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമുണ്ടാക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFkodiyeripanchayat election 2020
News Summary - There will be a pro LDF wave in the state said kodiyeri
Next Story