Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രി വീട്ടിലും ക്വാറന്‍റീനിൽ; കോവിഡ് പ്രോട്ടോകോൾ ലംഘനമുണ്ടായിട്ടില്ല -ആരോഗ്യമന്ത്രി
text_fieldsbookmark_border
കണ്ണൂർ: മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വീട്ടിൽ സൗകര്യമുള്ളവരെ അങ്ങനെയാണ് ചികിത്സിക്കാറുള്ളത്. മുഖ്യമന്ത്രി വീട്ടിലും ക്വാറന്‍റീനിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ടെസ്റ്റ് ചെയ്ത് പോസിറ്റീവായപ്പോഴാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്ന് വിട്ടയച്ചപ്പോൾ ടെസ്റ്റ് ചെയ്തിരുന്നു. നെഗറ്റീവായിരുന്നു ഫലംമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

