ഒമ്പത്, പത്ത് ക്ലാസുകളിൽ ഫീസോ പണപ്പിരിവോ പാടില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. പി.ടി.എ ഫണ്ട് സമാഹരണം സർക്കാർ ഉത്തരവിൽ നിഷ്കർഷിക്കുന്നതിൽ കൂടരുത്. വരവുചെലവ് കണക്കുകൾ ഉപജില്ല/ജില്ല വിദ്യാഭ്യാസ ഓഫിസർമാർ പരിശോധിച്ച് അംഗീകാരം നൽകണം.
ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ അംഗീകരിക്കില്ല. പല രീതിയിൽ ഫീസ് പിരിവും അധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിൽ ഉപഹാരങ്ങൾ നൽകാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതും അനുവദിക്കില്ല. ചില സ്വകാര്യ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുംമുമ്പ് ഹയർ സെക്കൻഡറി പ്രവേശനം നടത്തുന്നുണ്ട്.
കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് അനുസരിക്കാത്ത സ്കൂളുകളോട് വിശദീകരണം തേടും. പരാതികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

