അർബുദ മരുന്ന് മാറിനൽകിയ സംഭവം: കമ്പനിക്കെതിരായ നടപടിയിൽ കാലതാമസം പാടില്ല -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന അർബുദത്തിനുള്ള മരുന്ന് പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരായ നിയമനടപടി കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അർബുദ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പരാതിയെകുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കമീഷൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം ‘ടെമോസോളോമൈഡ് 100 എം.ജി’ എന്ന മരുന്ന് രോഗിക്ക് നൽകാൻ എടുത്തപ്പോൾ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

