കുലസ്ത്രീ എന്നൊരു ബിംബം ഉണ്ടാക്കിയിരിക്കുന്നു
text_fieldsഈ തെരഞ്ഞെടുപ്പിനെ ഏറെ ഉത്കണ്ഠയോടുകൂടിയാണ് കാണുന്നത്. ഇന്ത്യയിലെ മതേതരത്വം കാത് തുസൂക്ഷിക്കാൻ നിലവിലെ സർക്കാറിനെ മാറ്റേണ്ടത് അത്യാവശ്യമാണ്. മോദി സർക്കാറിെൻറ അഞ ്ചുവർഷംമൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഹിന്ദുത്വവത്കരണം നടത്തുമ്പോൾ ഏറ്റവ ും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്.
ഇനിയും ഹിന്ദുത്വവും മുറുകെപ്പിടിച്ച് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ മനുസ്മൃതി തിരിച്ചുകൊണ്ടുവന്ന് സതിപോലുള്ള ദുരാചാരങ്ങൾ വീണ്ടും നടപ്പാക്കും. ഭർത്താവ് മരിച്ചുകഴിഞ്ഞാൽ സ്ത്രീകളെ തള്ളിയിട്ടുകൊല്ലുന്ന സ്ഥിതി വന്നേക്കാം. ഇന്ന് സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ എന്തിനാണ് അവർ പുറത്തിറങ്ങിയത് എന്നാണ് ചോദിക്കുന്നത്. കുലസ്ത്രീകളൊന്നും രാത്രി എട്ടിനുശേഷം പുറത്തിറങ്ങില്ല പോലും. സാധാരണസ്ത്രീകളുടെ മനസ്സിൽ കുലസ്ത്രീ എന്ന് പറയുന്ന ബിംബം നിർമിച്ചിരിക്കുകയാണ്. അത് അപ്പാടെ കള്ളമാണ്.
കുലസ്ത്രീ എന്ന് പറഞ്ഞാൽ ചട്ടക്കൂട്ടിൽ ഒതുങ്ങിനിൽക്കുന്നവളാണ്. സ്വതന്ത്രമായ ചിന്തയും അഭിപ്രായവും സാമ്പത്തിക സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന സ്ത്രീകളെ കുലടയായി ചിത്രീകരിക്കുന്നു. കുലസ്ത്രീയെന്ന പൊള്ളത്തരത്തെ പൊളിച്ച് സ്ത്രീകളെ ബോധവത്കരിക്കണം. ശബരിമലയും മറ്റേതെങ്കിലും വിഷയവും പറഞ്ഞ് ബി.ജെ.പി ഇപ്പോൾ സമീപിക്കുന്നതും വോട്ട് ചോദിക്കുന്നതും ഹിന്ദുത്വം നടപ്പാക്കാൻതന്നെയാണ്. ഈ അപകടം ഓരോ സ്ത്രീയും തിരിച്ചറിയണം. കാരണം, സ്ത്രീകളുടെ 52 ശതമാനം വോട്ടും വളരെയേറെ ചിന്തിച്ച് പ്രായോഗികമാക്കിയില്ലെങ്കിൽ വരാൻപോകുന്ന അപകടം നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
