കോവിഡ് മരണസംഖ്യ: മറച്ചുവെക്കാനൊന്നുമില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് മരണസംഖ്യ സംബന്ധിച്ച് സർക്കാറിന് മറച്ചുെവക്കാനൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരള സാംക്രമിക രോഗങ്ങൾ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് മൂലമുള്ള മരണം നിർണയിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ച ഒരു പ്രോേട്ടാക്കോളുണ്ട്.
അതനുസരിച്ച് മാത്രമേ കോവിഡ് മരണങ്ങൾ നിർണയിക്കാൻ സാധിക്കു. ഒരാൾ ആശുപത്രിയിൽ െവച്ച് മരിച്ചാൽ അയാളെ ചികിത്സിച്ച േഡാക്ടറോ, മെഡിക്കൽ ബോർഡോ മരണം കോവിഡ് മൂലമാണെന്ന് സർട്ടിഫൈ ചെയ്യും. സംസ്ഥാനത്ത് കോവിഡ് മരണം സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലാണ് നടക്കുന്നത്. മറിച്ചുള്ള പ്രചാരണത്തിൽനിന്ന് പ്രതിപക്ഷം പിന്തിരിയണമെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ നടക്കുന്നുണ്ട്. 1,98,827 കിടക്കകൾ നമുക്കുണ്ട്. 18,363 ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കി. കേന്ദ്ര സർക്കാറിെൻറ തെറ്റായ വാക്സിൻ നയം പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. എന്നാലും സാധിക്കുന്ന രീതിയിൽ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, െഎ.സി.എം.ആർ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് കേരളത്തിൽ മരണ കണക്കെടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കോവിഡ് നെഗറ്റിവായതിനു ശേഷമാണ് പലരും മരിക്കുന്നത്. അതൊന്നും കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുന്നില്ല. മരണം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചാൽ ഒാരോ ജില്ലയിൽ നിന്നുള്ള തെളിവ് നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

