അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ല -മന്ത്രി
text_fieldsമന്ത്രി കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇടക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര്‍ലോഡ് ആകുമ്പോഴുള്ള ട്രിപ്പിങ് ആണെന്നും മന്ത്രി പറഞ്ഞു.
ഓവര്‍ലോഡ് ആകുമ്പോള്‍ ട്രിപ്പ് ആവുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല് എല്ലാവരും ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്.
റെഗുലേറ്ററി കമീഷന് ഹിയറിങ് കഴിഞ്ഞു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാന്‍ ശ്രമിക്കും. വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടു. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

