കൊട്ടാരക്കരയിൽ മാത്രം യു.ഡി.എഫ് തരംഗമില്ല: കാരണം കൊടിക്കുന്നിൽ സുരേഷിന്‍റെ പാരവെപ്പ് - കെ .എസ്.യു ജില്ലാ പ്രസിഡന്‍റ്
text_fieldsകോഴിക്കോട്: സംസ്ഥാനമാകെ വീശിയടിച്ച യു.ഡി.എഫ് തരംഗം കൊട്ടാരക്കരയിൽ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നിൽ സുരേഷ് എം.പിയാണെന്ന് കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ സുൽഫിക്കർ. കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചതാണെന്ന് അൻവർ സുൽഫിക്കർ ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തങ്ങൾക്കു താൽപര്യം ഇല്ലാത്തവരെ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി എം.പിയും ശിങ്കിടികളും ചേർന്ന് നടപ്പാക്കുന്ന നയം ആണെന്നും അൻവർ വിമർശിച്ചു. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ടെന്നാണ് നിലപാട്. പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കോ ജനങ്ങൾക്കോ ആവശ്യമില്ലെന്നും അൻവർ പോസ്റ്റിൽ പറയുന്നു.
കേരളം മുഴുവൻ യു.ഡി.ഫ് തരംഗം…
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കയ്…
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ UDF തകർച്ച സമ്പൂർണം..
എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാൻ ഒന്നും നിക്കണ്ട..
ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും…
തങ്ങൾക്കു താല്പര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി ഇവർ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ട..
കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവിൽ ഉള്ളവർ പാർട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയിൽ കൊല്ലം കോർപറേഷൻ ഭരണം ചരിത്രം സൃഷ്ടിച്ചു.
കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷൻ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാർത്ഥത കാരണം നഷ്ടപ്പെട്ടു….
പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല..
ഈ ദേശീയ നേതാവിനെയും പി.എ യെ യെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തിരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ..
സി.പി.എം നെ സുഖിപ്പിച്ചു ലോകസഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിക്കും…
ഏറ്റവും ശ്രെദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല
ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് 8 ഇൽ 6 പഞ്ചായത്തും 2 ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാർ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു..
പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയിൽ ഇടപെടണം.. ഞങ്ങൾക്ക് ഈ പാർട്ടി വേണം.. അത് നിലനിൽക്കണമെങ്കിൽ ഒരു മാറ്റം അത് അനിവാര്യം ആണ്…
ദേശീയ നേതാവും തന്റെ പി.എ യും പാർട്ടിയെ വിറ്റു തുലച്ചു…?
നേതൃത്വമേ കണ്ണു തുറക്കു…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

