Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീതിക്കായുള്ള...

നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് പിന്തിരിയില്ല -ആബിദ് ശൈഖ് വാരാണസി

text_fields
bookmark_border
നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് പിന്തിരിയില്ല -ആബിദ് ശൈഖ് വാരാണസി
cancel
camera_alt

ഹി​ന്ദു​ത്വ വം​ശീ​യ​ത​ക്കെ​തി​രെ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ക​മ്മി​റ്റി ചാ​വ​ക്കാ​ട്ട് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ആ​ബി​ദ് ശൈ​ഖ് വാ​രാ​ണ​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചാ​വ​ക്കാ​ട്: ബാ​ബ​രി മ​സ്ജി​ദി​നു ശേ​ഷം നി​ര​വ​ധി പ​ള്ളി​ക​ൾ​ക്കു നേ​രെ കൈ​യേ​റ്റ​ത്തി​ന് ശ്ര​മി​ക്കു​ന്ന മോ​ദി -അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നെ പൗ​ര​ത്വ​പ്ര​ക്ഷോ​ഭം ഓ​ർ​മി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഗ്യാ​ൻ​വാ​പി സം​ര​ക്ഷ​ണ പോ​രാ​ട്ട​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ആ​ബി​ദ് ശൈ​ഖ് വാ​രാ​ണ​സി. ഹി​ന്ദു​ത്വ വം​ശീ​യ​ത​ക്കെ​തി​രെ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ക​മ്മി​റ്റി ചാ​വ​ക്കാ​ട്ട് സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ച്ച​വ​ടം ന​ട​ത്താ​ൻ വാ​ട​ക​ക്ക് ന​ൽ​കി​യ മു​റി​ക​ളാ​ണ് ഇ​പ്പോ​ൾ പൂ​ജ​ക്ക് വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ഓ​ർ​മ​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ​പോ​ലും ക​ള്ളം പ​റ​യു​ന്ന ഇ​ക്കൂ​ട്ട​ർ നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് ന​ട​ന്നെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ക​ള്ള​മാ​ണെ​ന്ന​തി​ന് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ല. അ​നീ​തി തു​ട​രാ​നാ​ണ് ഭ​ര​ണ​കൂ​ട​വും നീ​തി​പീ​ഠ​വും ക​രു​തു​ന്ന​തെ​ങ്കി​ൽ പൗ​ര​ത്വ​പ്ര​ക്ഷോ​ഭം ഓ​ർ​മി​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​യി​ലും വെ​ടി​യു​ണ്ട​യും നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ​നി​ന്ന് ത​ട​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​മ​ക്ഷേ​ത്രം വി​ശ്വാ​സ​മ​ല്ല, കൈ​യേ​റ്റ​ത്തി​ന്റെ​യും അ​നീ​തി​യു​ടെ​യും അ​ട​യാ​ള​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​പ​രി​പാ​ടി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് പി.​ടി.​പി. സാ​ജി​ദ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ. ശ​ഫീ​ഖ്, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് സ​ഈ​ദ് ടി.​കെ, ജി.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഡ്വ. ത​മ​ന്ന സു​ൽ​ത്താ​ന, ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് ഇ​മാം ഡോ. ​മു​ഹ​മ്മ​ദ് സ​ലീം ന​ദ്‌​വി, എ​ഴു​ത്തു​കാ​ര​ൻ ഡോ. ​ടി.​എ​സ്. ശ്യാം​കു​മാ​ർ, ഡോ. ​ഫാ​ദ​ർ വൈ.​ടി. വി​ന​യ​രാ​ജ്, സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് ഈ​ഴ​വ​ൻ, പി.​എം. ലാ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ഫീ​ർ അ​റ​ഫാ​ത്ത് ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് സ്വാ​ഗ​ത​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​ൻ​സീ​ർ ല​ത്വീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JusticeBabri MasjidThrissur NewsAbid Shaikh Varanasi
News Summary - There is no turning back from the fight for justice - Abid Shaikh Varanasi
Next Story