യു.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് സംസാരിച്ച് സമയം കളയാനില്ല, തന്നോട് ആരും ചർച്ച ചെയ്തിട്ടില്ല- പി.വി അൻവർ
text_fieldsമലപ്പുറം: യു.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് സംസാരിച്ച് സമയം കളയാനില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. തന്നോട് ആരും ഇതേക്കുറിച്ച് ആരും ചർച്ച നടത്തിയിട്ടില്ലെന്നും യു.ഡി.എഫ് നേതാക്കളുടെ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ലെന്നും പി.വി അൻവർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കും. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറിച്ച് സി.പി.എം ചർച്ച ചെയ്തതിൽ സന്തോഷം. എം.കെ മുനീറിന്‍റെയും ഇ.ടി മുഹമ്മദ് ബഷീറിൻ്റെയും തന്നെക്കുറിച്ചുള്ള അഭിപ്രായം കേട്ടിട്ടില്ല.
പിണറായി സർക്കാർ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണ്. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിൻ്റെ നടത്തിപ്പ് സി.പി.എം നേതാക്കൾക്കാണ്. പുനരധിവാസത്തിൽ സഹായിക്കാൻ വന്ന സംഘടനകളെ സർക്കാർ അടിച്ചോടിച്ചു. വൻ ഭൂമി മാഫിയയാണ് ഇതിന് പിന്നിലുള്ളത്. ചൂരൽമല പോലെ സർക്കാർ വില്ലനായ മറ്റാരു ദുരന്തം വേറെ ഉണ്ടാകില്ല. 776 കോടി ജനങ്ങൾ സർക്കാരിന് നൽകി. എന്നിട്ടും ജനങ്ങൾക്ക് സഹായം നൽകിയില്ല. വീട് വേണ്ടെന്ന് എഴുതിക്കൊടുത്ത് കുടുംബങ്ങൾ 15 ലക്ഷം വാങ്ങി പോവുകയാണ്. കവളപ്പാറയിലെ പ്രശ്നങ്ങൾ ആറ് മാസം കൊണ്ട് പരിഹരിച്ചതാണ്. എന്നാൽ വയനാട് വിഷയത്തിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

