Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെറ്റിന് സംരക്ഷണമില്ല,...

തെറ്റിന് സംരക്ഷണമില്ല, പോസ്​റ്റിടുന്നവരെല്ലാം വക്താക്കളല്ല -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: സി.പി.എമ്മി​െൻറ പേര്​ പറഞ്ഞ്​ ഫേസ്​ബുക്കിൽ പോസ്​റ്റിടുന്നവരെല്ലാം പാർട്ടിയുടെ ഒൗദ്യോഗിക വക്താക്കളോ പാർട്ടി ചുമതലപ്പെടുത്തിയതനുസരിച്ച്​ പോസ്​റ്റിങ്​ നടത്തുന്നവരോ അല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അത്​ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ വരുന്ന കാര്യമല്ല. അതി​െൻറ ഉത്തരവാദിത്തം പാർട്ടിക്ക്​ എടുക്കാനും കഴിയില്ല. ഒരുകാര്യത്തിൽ ഉണ്ടാകുന്ന വികാരം അനുസരിച്ചാണ്​ അവർ പോസ്​റ്റിടുന്നത്​. ഇക്കാര്യത്തിൽ പാർട്ടി നേരത്തേതന്നെ നിലപാട്​ വ്യക്തമാക്കിയിരുന്നെന്നും കരിപ്പൂർ സ്വർണക്കടത്ത്​ വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങൾക്ക്​ മുഖ്യമന്ത്രി മറുപടി നൽകി.

സി.പി.എമ്മിനുള്ളിൽനിന്ന്​ എന്തെങ്കിലും തെറ്റ്​ ആരെങ്കിലും ചെയ്​താൽ സംരക്ഷണം നൽകില്ല. സമൂഹത്തെ കൂടുതൽ മാറ്റങ്ങളിലേക്ക്​ കൊണ്ടുപോകാൻ പാർട്ടി ശ്രമിക്കു​േമ്പാൾ അതിന്​ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ സംരക്ഷിക്കില്ല. ഇക്കാര്യങ്ങളിൽ സി.പി.എം എന്ന പാർട്ടിയുടെ സമീപനമാണ്​ നോക്കേണ്ടത്​. പാർട്ടിയിൽ പലതരക്കാരായ ലക്ഷക്കണക്കിന്​ ആൾക്കാരുണ്ട്​. സാധാരണ ഒരു തെറ്റിനൊപ്പവും നിൽക്കുന്ന പാർട്ടിയല്ല സി.പി.എം. ദീർഘകാലം പാർട്ടിക്കുവേണ്ടി സേവനം നടത്തിയവരായാൽപോലും പാർട്ടിക്ക്​ നിരക്കാത്ത പ്രവൃത്തി ചെയ്​താൽ നടപടിയെടുക്കാറുണ്ട്​.

കുറ്റക്കാർക്കെതിരെ കർശന നടപടി സർക്കാറും സ്വീകരിക്കും. എന്നാൽ, മറ്റ്​ ഏജൻസികൾ കൈകാ​ര്യം ചെയ്യേണ്ടതായതിനാൽ ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാറിന്​ ഫലപ്രദമായി ഇടപെടാൻ പ്രയാസങ്ങളുണ്ട്​. സംസ്ഥാനത്തിനുകൂടി ഇടപെടാൻ സാധിക്കുംവിധമുള്ള നിയമത്തെപ്പറ്റി ആലോചിക്കേണ്ട ഘട്ടമാണ്​. എന്തായാലും ഉള്ള അധികാരം ഫല​പ്രദമായി ഉപയോഗിച്ച്​ ഇത്തരം ശക്തികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanCPM
News Summary - There is no protection for wrongdoing and not all those who post are spokespersons: CM
Next Story