Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സർക്കാറിന്‍റേത് ആസൂത്രിത ശ്രമമായിരിക്കും, നിയമം മറികടക്കാൻ ആർക്കുമാകില്ല’; വഖഫ് ബോർഡ് പിരിച്ചുവിടാൻ സാധ്യതയില്ലെന്നും ചെയർമാൻ കെ.എസ്. ഹംസ

text_fields
bookmark_border
Waqf Board
cancel
camera_alt

കെ.എസ്. ഹംസ


കോഴിക്കോട്: വഖഫ് ബോർഡ് പിരിച്ചുവിടൽ നടക്കാൻ സാധ്യതയില്ലെന്ന് ചെയർമാൻ കെ.എസ്. ഹംസ. സർക്കാറിന്‍റേത് ആസൂത്രിത ശ്രമമായിരിക്കും. എന്നാൽ നിയമം മറികടക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊരു ആസൂത്രിത കൊള്ളയായിരിക്കും. നിയമവ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് ആരും അത്തരം പ്രവണതക്ക് മുതിരില്ല. നിയമം മറികടക്കാൻ ആർക്കും കഴിയില്ല. സുപ്രധാന തീരുമാനം എടുക്കുന്നതിന് മാത്രമാണ് ഹൈകോടതി വിലക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാറിന്‍റെ അവസാനകാലത്ത് പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചത്. ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

വഖഫ് ബോർഡ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് മുന്നണി തലത്തിലും സർക്കാർ തലത്തിലും ധാരണയായതായാണ് വിവരം. ബോർഡ് പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈകോടതി വ്യക്തമാക്കിയതോടെയാണ് ഇത്. എന്നാൽ ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയിലെ വ്യവസ്ഥ, സുപ്രീംകോടതി പരിഗണനയിലുള്ള കേസിലെ അന്തിമ വിധിക്ക് ശേഷം തീരുമാനമെടുക്കും. അതുവരെ ആ സ്ഥാനം ഒഴിച്ചിടും.

പുനഃസംഘടിപ്പിക്കുന്ന ബോർഡിന്‍റെ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കുന്ന ചർച്ച അന്തിമ ഘട്ടത്തിലാണ്. പിരിച്ചുവിടൽ നീക്കത്തിനെതിരെ നിലവിലെ ചെയർമാൻ കെ.എസ് ഹംസയും അംഗം മുക്കം ഉമർ ഫൈസിയും കോടതിയെ സമീപിച്ചിരുന്നു. എൽ.ഡി.എഫ് കാലത്തെ ബോർഡ് പുനഃസംഘടനയിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്നത് ഉൾപ്പെടെയുള്ള ഹരജികളാണ് ഹൈകോടതിക്ക് മുന്നിലെത്തിയത്. ഈ കേസിലാണ് ബോർഡ് പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

2026 ഫെബ്രുവരി നാലിനാണ് ഭേദഗതി വരുത്തിയ കേന്ദ്ര വഖഫ് നിയമം അടിസ്ഥാനപ്പെടുത്തി എൽ.ഡി.എഫ് സർക്കാർ പുതിയ വഖഫ് ബോർഡ് രൂപവത്കരിച്ചത്. പി.എസ്.സി മുൻ ചെയർമാൻ അഡ്വ. എം.കെ സക്കീറിനെ ചെയർമാനാക്കി. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സക്കീർ രാജിവെച്ചതോടെ കെ.എസ് ഹംസയെ ചെയർമാനാക്കി. അഞ്ച് വർഷം കാലാവധിയുള്ള ബോർഡിന് യു.ഡി.എഫ് സർക്കാറിന്‍റെ അവസാനകാലം വരെ തുടരാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There is no possibility of dissolving the Waqf Board -Chairman K.S. Hamza
Next Story