Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദിക്കാൻ ആരുമില്ല;...

ചോദിക്കാൻ ആരുമില്ല; ചായക്കും കാപ്പിക്കും വില കൂട്ടി!

text_fields
bookmark_border
ചോദിക്കാൻ ആരുമില്ല; ചായക്കും കാപ്പിക്കും വില കൂട്ടി!
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന്‍റെ പേ​രി​ൽ ചാ​യ​ക്കും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല കൂ​ട്ടി. ഓ​രോ ഹോ​ട്ട​ലു​ക​ളും തോ​ന്നു​ന്ന പോ​ലെ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്. പാ​ച​ക​വാ​ത​ക​ത്തി​ന് നി​ല​വി​ൽ വി​ല വ​ർ​ധ​ന​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ‘ക്ഷാ​മ’​ത്തി​ന്‍റെ പേ​രി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടി​യ​ത്. ത​ട്ടു​ക​ട​ക​ള​ട​ക്കം ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ചാ​യ​യു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 10 രൂ​പ ഈ​ടാ​ക്ക​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 12 ആ​യാ​ണ് വ​ർ​ധ​ന. എ​ണ്ണ​ക്ക​ടി​ക​ൾ​ക്കും വ​ർ​ധ​ന​യു​ണ്ട്. 15 രൂ​പ ഇ​ടൗ​ക്കി​യി​രു​ന്ന കാപ്പി വി​ല 20 ആ​യി. ക​ട്ട​ൻ ചാ​യ കി​ട്ടാ​ൻ 10 രൂ​പ ന​ൽ​ക​ണം.

സ്വ​ന്തം നി​ല​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് തോ​ന്നും​പ​ടി നി​ര​ക്ക്. തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രെ വി​ല​വ​ർ​ധ​ന വി​ഷ​മ​ത്തി​ലാ​ക്കി. ഉ​ച്ച​യൂ​ണി​ന് പ​ല​യി​ട​ത്തും 10 മു​ത​ൽ 30 രൂ​പ വ​രെ വ​ർ​ധി​പ്പി​ച്ചു. ബി​രി​യാ​ണി​ക്കും ചി​ക്ക​ൻ, ബീ​ഫ് ഇ​ന​ങ്ങ​ളി​ലും വി​ല​ക്ക​യ​റ്റം പ്ര​ക​ട​മാ​യി. ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ള വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ഹി​തം 62 ആ​യി വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ഭ​ക്ഷ​ണ​വി​ല വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ട്ടി​യ വി​ല പി​ന്നീ​ട് കു​റ​യ്ക്കു​ക​യി​ല്ല എ​ന്ന​താ​ണ് ഹോ​ട്ട​ലു​ക​ളു​ടെ പ്ര​ത്യേ​ക​ത. മൂ​ന്നി​ര​ട്ടി വി​ല ന​ൽ​കി​യാ​ണ് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങു​ന്ന​തെ​ന്നും വി​റ​കി​ന് വി​ല കൂ​ടി​യെ​ന്നു​മൊ​ക്കെ​യാ​ണ് വി​ല വ​ർ​ധ​ന​ക്ക് കാ​ര​ണ​ങ്ങ​ളാ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

പാ​ച​ക​വാ​ത​ക ക്ഷാ​മ​മു​ള്ള സ​മ​യ​ത്ത് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​യ​തും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. അ​തി​നാ​ൽ ഇ​ര​ട്ടി കൂ​ലി ന​ൽ​കി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തും ചെ​ല​വ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പ​റ​യു​ന്നു. പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നൊ​പ്പം പാ​മോ​യി​ൽ, സ​ൺ​ഫ്ല​വ​ർ എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​ച്ച​തും പ്ര​തി​സ​ന്ധി​യാ​ണെ​ന്നാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല തോ​ന്നു​ന്ന​തു പോ​ലെ വ​ർ​ധി​ച്ചാ​ൽ ആ​രോ​ട് പ​രാ​തി പ​റ​യ​ണ​മെ​ന്നാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ചോ​ദി​ക്കു​ന്ന​ത്. പ​രാ​തി ന​ൽ​കി​യാ​ലും വി​ല വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. വി​ല ഏ​കീ​ക​ര​ണം ന​ട​പ്പി​ലാ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല. ഹോ​ട്ട​ലു​ക​ളു​ടെ വ​ലി​പ്പ ചെ​റു​പ്പം അ​നു​സ​രി​ച്ച് വി​ല​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കു​ന്നു. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ വി​ല​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of Keralatea and coffeeprice increased
News Summary - There is no one to ask Prices of tea and coffee have been increased
Next Story