വലിയ അണക്കെട്ടുകളില്‍ വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കും.ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തുവിടുന്നുണ്ട്.
കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്ന് ജലം തുറന്നുവിട്ടിട്ടുണ്ട്.
അഞ്ചു വീടുകള്‍ പൂര്‍ണമായും 55 എണ്ണം ഭാഗികമായും തകര്‍ന്നു
ശക്തമായ മഴയിൽ സംസ്ഥാനത്ത് അഞ്ചു വീടുകള്‍ പൂര്‍ണമായും 55 എണ്ണം ഭാഗികമായും തകര്‍ന്നു.
ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കൊല്ലം, പത്തനംതിട്ട , ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളിലായി 90 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇതില്‍ 19 പുരുഷന്മാരും 23 സ്ത്രീകളും 48 കുട്ടികളുമാണ്.
കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ല തലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ താഴെ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

