ലോകം അറിഞ്ഞ കളിസ്ഥലത്തെ കുട്ടികൾക്ക് കളിക്കാൻ സ്ഥലമില്ല
text_fieldsസുബ്രഹ്മണ്യനും സംഘവും കിള്ളിമംഗലം അങ്ങാടിക്കാവ് ക്ഷേത്രത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിക്കാനെത്തിയപ്പോൾ..
ചെറുതുരുത്തി: പൈങ്കുളം കിള്ളിമംഗലം സ്വദേശി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടിൻപുറ ക്രിക്കറ്റ് പിച്ചിെൻറ ചിത്രം ലോകം മുഴുവൻ വൈറലായി, എന്നാൽ, കളിസ്ഥലമില്ലാത്തതിനാൽ നാട്ടുകാരുടെ സ്ഥലത്ത് കളിച്ച് ചീത്ത കേൾേക്കണ്ട അവസ്ഥയിലാണ് ഇവിടത്തെ കുട്ടികൾ.
പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ പൈങ്കുളം സ്വദേശിയായ സുബ്രഹ്മണ്യൻ പകർത്തിയ ചിത്രം ഐ.സി.സി ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് രാജ്യാന്തര തലത്തിൽ ചിത്രം അറിയപ്പെട്ടത്.കിള്ളിമംഗലം അങ്ങാടിക്കാവ് ക്ഷേത്രത്തിനോടു ചേർന്ന പാടത്തെ സ്ഥലമാണ് ഇന്ന് ലോകം അറിഞ്ഞത്.
പഞ്ചായത്തിെൻറ വകയായി ഇവിടെ കളിക്കാൻ മൈതാനം ഇല്ല. മാറിവരുന്ന ഭരണകർത്താക്കൾ ഈ കുട്ടികൾക്ക് കളിക്കളം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

