Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിക്കെതിരെ എവിടെയും കേസില്ല; മാറിനിന്നത് സർക്കാറിന്റെ താൽപര്യം സംരക്ഷിക്കാൻ -സജി ചെറിയാൻ

text_fields
bookmark_border
Saji Cherian
cancel

ചെങ്ങന്നൂർ: ഭരണഘടന വിരുദ്ധമായോ നിയമവിരുദ്ധമായോ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പേരിലുണ്ടായിരുന്ന രണ്ട് പരാതിയിലും തീർപ്പായെന്നും നിയുക്തമന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിലെ എം.എൽ.എ ഓഫിസിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ എവിടെയും കേസില്ല. പൊലീസ് ആറു മാസം അന്വേഷിച്ച്​ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തെളിഞ്ഞു.

മന്ത്രിസ്ഥാനത്ത്​ കടിച്ചുതൂങ്ങിയില്ല. മാറിനിന്നത് സർക്കാറിന്റെയും പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കാനാണ്. ധാർമികത മുൻനിർത്തിയാണ് രാജിവെച്ചത്.

തടസ്സഹരജിയിൽ കോടതി തുടർനടപടികൾ സ്വീകരിക്കും. എല്ലാ കാര്യങ്ങളിലും പോസിറ്റിവായ സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There is no case against me anywhere says Saji Cheriyan
Next Story