Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണ വിരുദ്ധ...

ഭരണ വിരുദ്ധ വികാരമില്ല, സർവേയിൽ തെളിയുന്നത് മൂന്നാം ഊഴം -എം.വി. ​ഗോവിന്ദൻ

text_fields
bookmark_border
ഭരണ വിരുദ്ധ വികാരമില്ല, സർവേയിൽ തെളിയുന്നത് മൂന്നാം ഊഴം -എം.വി. ​ഗോവിന്ദൻ
cancel


തിരുവനന്തപുരം: നാലാം തീയതി വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുമ്പോൾ ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. അവസാനമായി വന്ന എക്സിറ്റ്​പോളുകളുടെ ഉള്ളറകൾ പരിശോധിക്കുമ്പോൾ രണ്ട് കാര്യം മനസിലാകുന്നത്. ഒന്ന് ഗവൺമെന്റ് വിരുദ്ധ വികാരമില്ല എന്നതാണ്. രണ്ടാമത്തേത് മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എല്ലാ സർവേകളുടെയും ഒന്നാമത്തെ പേര് പിണറായി വിജയന്റേതാണ്. ഗവൺമെന്റ് വിരുദ്ധ വികാരത്തെ ചുറ്റി പറ്റിയാണ് യു.ഡി.എഫ് 100ന് മുകളിൽ സീറ്റുകൾ കണക്ക് കൂട്ടൂന്നത്. അങ്ങനെ ഒരു ഗവൺമെന്റ് വിരുദ്ധ വികാരം ഇല്ല എന്ന് എല്ലാവർക്കും മനസിലായല്ലോയെന്നും ഗോവിന്ദൻ ചോദിച്ചു. ഫലം വരുന്നതിന് മുമ്പേ ഒരുപാട് കോലോഹലങ്ങളാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രിയും പേഴ്സൺ സ്റ്റാഫും ഉൾപ്പെടെ എല്ലാം തീരുമാനിച്ച് ചർച്ച ചെയ്ത് ദേശീയ അടിസ്ഥാനത്തിലുള്ള പരസ്യങ്ങളുമെല്ലാം നൽകി ആകെ കുഴപ്പത്തിലാണ് കോൺഗ്രസ്.

60 മുതൽ 69 വരെ സീറ്റുവരെ ഇടതുമുന്നണിക്ക് എന്നാണ് എക്സിറ്റ്പോളുകൾ പറയുന്നത്. അപ്പോൾ രണ്ടെണ്ണത്തിന്റെ വ്യത്യാസമാണുള്ളത്. ആ ലിസ്റ്റ് മൊത്തം പരിശോധിച്ചു നോക്കിയാൽ ഇടത് മുന്നണിക്ക് ജയിക്കാൻ സാധിക്കുന്ന നിരവധി മണ്ഡലങ്ങൾ യു.ഡി.എഫിനാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ഉറപ്പായിട്ടും പറയുന്നത് ഇടതു മുന്നണി അതിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള അധികാര പ്രവേശനമായിരിക്കും നാലാം തീയതിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf govtKerala Assembly Election 2026
News Summary - There is no anti-government sentiment-M.V. Govindan
Next Story