ഭക്ഷ്യകിറ്റ് കേന്ദ്രസർക്കാർ നൽകിയതാണെന്ന വ്യാജ പ്രചാരണം നടക്കുന്നു -പിണറായി
text_fieldsകണ്ണൂർ: കോവിഡുകാലത്ത് സംസ്ഥാന സർക്കാറിന്‍റെ ഭക്ഷ്യകിറ്റ് വിതരണം കേന്ദ്രസർക്കാറിേന്റതെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നൽകിയതാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ് കൊടുക്കേണ്ടെ. കോൺഗ്രസിന്‍റെ എത്ര എം.പിമാർ കർഷക സമരത്തിന് പോയെന്നും പിണറായി ചോദിച്ചു.
പല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ് കോൺഗ്രസിനെ ജയിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് നേതാക്കൾ കൂട്ടത്തോെട ബി.ജെ.പിയിലേക്ക് പോയി. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയുന്ന സാഹചര്യമല്ല നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണ്. എൽ.ഡി.എഫിന്‍റെ ജനപ്രീതിയിൽ എതിരാളികൾക്ക് ആശങ്കയുണ്ട്. അതിനാലാണ് ചില പ്രതീകങ്ങളെ ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നത്. കോൺഗ്രസ് ബി.ജെ.പിക്കെതിരായ പോരാട്ടമായി ഉയർത്തിക്കാണിക്കുന്നത് നേമത്തെയാണ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമം നിയമസഭാ മണ്ഡലത്തിൽ നഷ്ടമായ വോട്ടുകളെ കുറിച്ച് കോൺഗ്രസ് ആദ്യം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച് ചർച്ചകൾ വഴിതിരിച്ച് വിടാനാണ് ശ്രമം. കോൺഗ്രസും ബി.ജെ.പിയും നേമത്ത് തെരഞ്ഞെടുപ്പിൽ പരസ്പരം സഹകരിച്ചു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ എട്ട് ലക്ഷത്തോളം ഒഴിവുകളിൽ നിയമനം നടത്താനുണ്ട്. എന്നാൽ, അതിനെ വിമർശിക്കാതെ പി.എസ്.സിയെ മാത്രമാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ഇത് ഇരു പാർട്ടികളും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

