സി.പി.എമ്മും ആർ.എസ്.എസും സഹകരിച്ചിട്ടുണ്ട് -ഗവർണർ
text_fieldsതിരുവനന്തപുരം: അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ആർ.എസ്.എസും സഹകരിച്ചിട്ടുണ്ടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾ എന്ന പേരിൽ ശ്രീപത്മനാഭ സേവസമിതി കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഗവർണറുടെ വിശദീകരണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തലേന്നാൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിവെക്കുന്നതാണ് ഗവർണറുടെ വെളിപ്പെടുത്തൽ.
അടിയന്തരാവസ്ഥയെ നേരിടാൻ സി.പി.എമ്മും ആർ.എസ്.എസും ഒന്നിച്ച് നിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ സി.പി.എം പ്രവർത്തകരെയും ആർ.എസ്.എസ് പ്രവർത്തകരെയുമാണ് അക്കാലത്ത് പൊലീസ് ക്രൂരമായി വേട്ടയാടിയത്. എന്നാൽ, ഇന്നിപ്പോൾ കേരളത്തിലെ ചിത്രം തീർത്തും വ്യത്യസ്തമാണ്.
ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഭരണപാർട്ടിക്ക് അസഹിഷ്ണുതയാണ്. ഞാൻ വന്നപ്പോൾ പറഞ്ഞത് ഏറ്റുമുട്ടലിന് ഇല്ലെന്നാണ്, അതിനർഥം വഴങ്ങുമെന്നല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആരെയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

