Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കാലാവധി...

​കാലാവധി പുതുക്കിയില്ല; കെട്ടിട നിർമാണ അപേക്ഷ നൽകാൻ അംഗീകൃത ലൈസൻസികളില്ല

text_fields
bookmark_border
kerala Govt
cancel

തി​രു​വ​ന​ന്ത​പു​രം: കെ-​സ്മാ​ർ​ട്ടി​ന്‍റെ പേ​രി​ൽ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ്​ അ​പേ​ക്ഷ​ക​ളി​ൽ പ​രി​ഹാ​രം വൈ​കു​ന്ന​തി​ന്​ പി​ന്നാ​ലെ, പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ ലൈ​സ​ൻ​സി​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ. കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ലൈ​സ​ൻ​സി​ക​ൾ. ഇ​തു​മൂ​ലം വി​വി​ധ ജി​ല്ല ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ഓ​ഫി​സു​ക​ളി​ൽ 27,000 അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു.

2021ഏ​പ്രി​ൽ ഒ​ന്നി​നും അ​തി​നു​ശേ​ഷ​വും ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ർ​ക്ക് ന​വം​ബ​ർ 30വ​രെ സ​ർ​ക്കാ​ർ നീ​ട്ടി ഉ​ത്ത​ര​വാ​യി​രു​ന്നു. നീ​ട്ടി​യ ഉ​ത്ത​ര​വി​ന്റെ കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞു. ഇ​പ്പോ​ഴും ലൈ​സ​ൻ​സ് പു​തു​ക്ക​ലി​ൽ പു​രോ​ഗ​തി​യി​ല്ല. 3000 ച​തു​ര​ശ്ര​യ​ടി വ​രെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് ഉ​ട​മ​യും അം​ഗീ​കൃ​ത ലൈ​സ​ൻ​സി​യും ന​ൽ​കു​ന്ന സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത്. ഇ​തി​ന് ലൈ​സ​ൻ​സി​ക​ൾ ത​ദ്ദേ​ശ​വ​കു​പ്പി​ൽ എം​പാ​ന​ൽ ചെ​യ്യ​ണം.

ലൈ​സ​ൻ​സു​ള്ള​വ​ർ​ക്കേ, ഫീ​സ​ട​ച്ച് എം​പാ​ന​ൽ ചെ​യ്യാ​നാ​കൂ. ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ത്ത​തി​നാ​ൽ എം​പാ​ന​ൽ ചെ​യ്യാ​നോ കെ-​സ്മാ​ർ​ട്ടി​ലൂ​ടെ അ​പേ​ക്ഷ ന​ൽ​കാ​നോ ലൈ​സ​ൻ​സി​ക​ൾ​ക്ക് ക​ഴി​യി​ല്ല. ലൈ​സ​ൻ​സി​ക​ളി​ല്ലാ​തെ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് മാ​ത്ര​മാ​യി അ​പേ​ക്ഷ ന​ൽ​കാ​നു​മാ​കി​ല്ല. കെ-​സ്മാ​ർ​ട്ട്​ ജ​നു​വ​രി ഒ​ന്നി​ന്​ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ഒ​രി​ട​ത്തും ന​ട​പ്പാ​യി​ല്ല. കെ-​സ്മാ​ർ​ട്ട്​ ഉ​ട​ൻ വ​രു​മെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​പേ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത​ത്രെ.

നേ​ര​ത്തെ കൊ​ല്ലം, കൊ​ച്ചി, കോ​ഴി​ക്കോ​ട് റീ​ജ​ന​ൽ ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ ഓ​ഫി​സു​ക​ളി​ലാ​ണ് അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി​യി​രു​ന്ന​ത്. ഏ​കീ​കൃ​ത ത​ദ്ദേ​ശ വ​കു​പ്പ് നി​ല​വി​ൽ വ​ന്ന​തോ​ടെ അ​ത​ത് ജി​ല്ല​യി​ലെ ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ​ക്കാ​യി ചു​മ​ത​ല. ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ മ​തി​യാ​യ പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ല ഓ​ഫി​സു​ക​ളി​ലി​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​യി. കെ-​സ്മാ​ർ​ട്ട്​ വ​ന്നാ​ൽ ലൈ​സ​ൻ​സി​ക​ളു​ടെ പു​തു​ക്ക​ലി​ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കേ​ണ്ടി​വ​രും. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ൻ​സി​ക​ളു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ സ്ഥി​തി​യാ​ണെ​ന്ന്​ ഓ​ൾ കേ​ര​ള ബി​ൾ​ഡി​ങ്​ ഡി​സൈ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ക​വ​ടി​യാ​ർ ഹ​രി​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtbuilding applications
News Summary - There are no licensed licensees to issue building applications
Next Story