സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 82 ആളില്ലാ ബാച്ചുകൾ
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് മൂന്ന് അേലാട്ട്മെൻറുകളും പൂർത്തിയായപ്പോൾ 40 കോളജുകളിലായി 82 ആളില്ലാ ബാച്ചുകൾ. മൂന്ന് അലോട്ട്മെൻറുകളാണ് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ നടത്തുന്നത്. കഴിഞ്ഞ പത്തിന് പ്രസിദ്ധീകരിച്ച അലോട്ട്മെേൻറാടെ ഇത് പൂർത്തിയായി. ഒാരോ ബാച്ചിലെയും 50 ശതമാനം സീറ്റുകളിലേക്കാണ് അലോട്ട്മെൻറ്. ഇതിലേക്കാണ് 82 ബാച്ചുകളിൽ ഒരു വിദ്യാർഥിപോലും പ്രവേശനം നേടാതിരുന്നത്. കുട്ടികളില്ലാത്ത ബാച്ചുകൾ കൂടുതൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലാണ്; 25 കോളജുകളിൽ ഇൗ കോഴ്സിലെ സർക്കാർ സീറ്റിൽ ഒരു വിദ്യാർഥിപോലും പ്രവേശനം നേടിയില്ല.
എക്കാലത്തും മികച്ച ബ്രാഞ്ചായി പരിഗണിക്കപ്പെടുന്ന മെക്കാനിക്കലിൽ 19 കോളജുകളിൽ വിദ്യാർഥികളില്ല. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 18 ബാച്ചുകളിൽ ഒരാൾ പോലുമില്ല. സിവിൽ എൻജിനീയറിങ്ങിൽ 11 ലും കമ്പ്യൂട്ടർ സയൻസിൽ അഞ്ചിലും ഒാേട്ടാമൊബൈൽ, അൈപ്ലഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ പ്രൊഡക്ഷൻ എന്നിവയിൽ ഒാരോ കോളജുകളിലും കുട്ടികളില്ല. ഒരു കോളജിൽ ആകെ അഞ്ച് ബ്രാഞ്ചുകളിൽ ഒരു കുട്ടിപോലും സർക്കാർ സീറ്റിൽ അലോട്ട്മെൻറ് നേടിയില്ല. അഞ്ച് കോളജുകളിൽ നാല് വീതം ബ്രാഞ്ചുകളിലും നാല് കോളജുകളിൽ മൂന്ന് വീതം ബ്രാഞ്ചുകളിലും കുട്ടികളില്ല. മാനേജ്മെൻറ് ക്വോട്ട പ്രവേശന കണക്ക് പുറത്തുവന്നിട്ടില്ല. ഒഴിവുള്ള സർക്കാർ സീറ്റുകൾ അടുത്ത ഘട്ടത്തിൽ മാനേജ്മെൻറുകൾക്ക് നികത്താം.