Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് തൊഴിലന്വേഷകർ 53.42 ലക്ഷം

text_fields
bookmark_border
mv govidhan
cancel
Listen to this Article

കോഴിക്കോട് : സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത്‌ 53,42,094 തൊഴിലന്വേഷകരെന്ന് മന്ത്രി എം.വി.ഗോവിൻ.'എന്റെ തൊഴിൽ, എന്റെ അഭിമാനം' ആദ്യഘട്ടം സർവേയിലെ വിവരശേഖരണമാണിത്. തൊഴിൽ അന്വേഷകരിൽ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്‌. 3578 ട്രാൻസ്ജൻഡർ വിഭാഗത്തിൽ പെട്ടവരും പട്ടികയിലുണ്ട്‌.

കുടുംബശ്രീ വളണ്ടിയർമാർ 81,12,268 വീടുകളിലെത്തി വിവരങ്ങൾ തേടി. 79,647 കുടുംബശ്രീ പ്രവർത്തകരാണ്‌ സർവേക്ക് നേതൃത്വം നൽകിയത്‌‌. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ കാരണം മാറ്റിവെച്ച എറണാകുളത്തെ സർവേ വ്യാഴാഴ്ചയാണ്‌‌‌ പൂർത്തിയായത്‌‌.

തൊഴിൽ അന്വേഷകരുടെ വിശദമായ പ്രൊഫെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടം ഉടൻ ആരംഭിക്കും. അധിക യോഗ്യതയും പ്രവർത്തി പരിചയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ്‌ ശേഖരിക്കുക. തൊഴിൽ സർവേയിൽ നിലവിൽ രജിസ്റ്റർ ചെയ്തവരുടെ അടുത്തെത്തി കുടുംബശ്രീ വളണ്ടിയർമാർ ഈ വിവരം തേടും.

40 വയസിൽ താഴെയുള്ള ബിരുദധാരികളായ തൊഴിൽ അന്വേഷകരുടെ വിവരം ജൂലൈ 31നകം പൂർണമായി അപ്ഡേറ്റ്‌ ചെയ്യാനാണ്‌ ആദ്യം ലക്ഷ്യമിടുന്നത്. അധിക യോഗ്യത, പ്രവർത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാകും ആപ്പിന്റെ രൂപകൽപ്പന. ഡിജിറ്റൽ സർവകലാശാലയാണ്‌ അപ്പ്‌ തയാറാക്കുന്നത്‌.

തൊഴിൽദായകരെയും തൊഴിൽ അന്വേഷകരെയും ബന്ധിപ്പിക്കാനുള്ള പ്രധാന സങ്കേതമായി ആപ്പിനെ മാറ്റാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. നിലവിലുള്ള തൊഴിൽ അന്വേഷണ ആപ്പുകൾക്കുള്ള കേരളത്തിന്റെ ബദലാകാൻ ഈ സംവിധാനത്തിന്‌ കഴിയും. സ്വകാര്യ കമ്പനികൾക്കും ജോലിക്കാരെ തേടാനുള്ള ഇടമായി ആപ്പിനെ മാറ്റാനാകണം എന്നാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

രണ്ടാം ഘട്ടം വിവരശേഖരണത്തിന്‌ വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. ഒന്നാം ഘട്ട സർവേയിൽ നിയോഗിച്ച എന്യൂമറേറ്റർമാരിൽ ബിരുദധാരികൾ ആയവരെയാകും നിയോഗിക്കുക‌. ഇവർക്ക്‌ ആവശ്യമായ പരിശീലനം ജൂലൈ നാലിന്‌ ശേഷം നൽകുമെന്നും മന്ത്രി അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m.v.gavindan
News Summary - There are 53.42 lakh job seekers in the state
Next Story