ആശങ്കക്ക് അറുതി: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് ടി. വിജിത്ത് തിരിച്ചെത്തി
text_fieldsതേഞ്ഞിപ്പലം: നിനച്ചിരിക്കാതെ തേടിയെത്തിയ പ്രസിഡൻറ് പദവി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ടി. വിജിത്ത് പ്രസിഡൻറ് സ്ഥാനത്ത് തിരിച്ചെത്തി. 12 ദിവസത്തെ ചികിത്സകള്‍ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞദിവസം മുതലാണ് വിജിത്ത് തിരിച്ചെത്തിയത്. പഞ്ചായത്തിലെ കാര്യങ്ങള്‍ ഭാരിച്ച ചുമതലയാകുമോയെന്ന ആശങ്കയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ടി. വിജിത്ത് പറഞ്ഞു.
അത് അബദ്ധമാണെന്ന് തിരിച്ചറിയുന്നുവെന്നും ഇങ്ങനെയൊരു തോന്നല്‍ ആര്‍ക്കുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റ വിജിത്ത് ഡിസംബർ 31നാണ് ആത്മഹത്യശ്രമം നടത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

