Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികള്‍ക്ക് ജാമ്യം...

പ്രതികള്‍ക്ക് ജാമ്യം എടുക്കുന്നതിന് റവന്യൂ രസീത്​ ബുക്ക് മോഷ്​ടിക്കുന്നയാള്‍ പിടിയില്‍

text_fields
bookmark_border
പ്രതികള്‍ക്ക് ജാമ്യം എടുക്കുന്നതിന് റവന്യൂ രസീത്​ ബുക്ക് മോഷ്​ടിക്കുന്നയാള്‍ പിടിയില്‍
cancel

വെള്ളിക്കുളങ്ങര: കേസുകളില്‍പെടുന്ന പ്രതികള്‍ക്ക് ജാമ്യം എടുക്കുന്നതിന്​ വില്ലേജ് ഓഫിസുകള്‍ കുത്തിത്തുറന് ന് രസീത്​ ബുക്ക്​ മോഷ്​ടിക്കുന്ന യുവാവിനെ വെള്ളിക്കുളങ്ങര പൊലീസ് മോഷണത്തിനിടെ പിടികൂടി. മൂന്നുമുറി മംഗലത്ത ് വീട്ടില്‍ മണി എന്ന മണിക്കുട്ടനാണ് (40) പിടിയിലായത്.

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ തുടര്‍ച്ചയായി അവധിയായതിനാല്‍ നൈറ്റ് പട്രോളിങ്​ പൊലീസ് ശക്തമാക്കിയിരുന്നു. ഇതനുസരിച്ച് സീനിയര്‍ സി.പി.ഒ ആസാദ്, സി.പി.ഒ ടി.എസ്. ഷി​േൻറാ, ഹോം ഗാര്‍ഡ് ശശി എന്നിവര്‍ പട്രോളിങ്​ നടത്തുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ച വെള്ളിക്കുളങ്ങര സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട മണിക്കുട്ടനെ പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷ്​ടാവാണെന്ന് വ്യക്തമായത്. ഇയാളുടെ പക്കലുണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോള്‍ വില്ലേജോഫിസില്‍ നിന്ന് മോഷ്​ടിച്ച ലാപ്‌ടോപ്പ്, നികുതി അടക്കുന്ന രസീത്​പുസ്തകം, പൂട്ടുപൊളിക്കാന്‍ ഉപയോഗിക്കുന്ന ചുറ്റിക, ഉളി എന്നിവ കണ്ടെടുത്തു.

സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ 2018 ജൂലൈയിലും 2019 മാര്‍ച്ചിലും മറ്റത്തൂര്‍ വില്ലേജോഫിസില്‍ നിന്ന് രസീത്ബുക്ക്് എന്നിവ മോഷ്​ടിച്ചത്​ താനാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടാതെ 2019 മേയില്‍ കോടശേരി വില്ലേജോഫിസ് കുത്തിത്തുറന്ന്് 19,955 രൂപയും രസീത്​ ബുക്കും മോഷ്​ടിച്ചതായും മോഷ്​ടിച്ച രസീതുകള്‍ കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് ജാമ്യം എടുക്കാനുപയോഗിച്ചതായും ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇയാളുടെ വീട്ടില്‍ നിന്ന് മറ്റത്തൂര്‍, കോടശേരി വില്ലേജോഫിസുകളില്‍ മോഷണം പോയ രസീത്​ ബുക്കുകളിലെ ഡ്യൂപ്ലിക്കേറ്റ് രസീത്​ ബുക്കുകള്‍ പൊലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ സി.വി.ലൈജുമോന്‍, എ.എസ്.ഐ.അനില്‍ തോപ്പില്‍, സീനിയര്‍ സി.പി.ഒ. പി.എ.ആസാദ്, കെ.ടി. ജോഷി, ഷി​േൻറാ, ഹോം ഗാര്‍ഡ് ശശി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ക്യാപ്ഷന്‍:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - theft
Next Story