Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണക്കേസ് പ്രതി പിടിയില്‍

text_fields
bookmark_border
theft, oldman arrested
cancel

അഞ്ചല്‍: അഞ്ചലിലും സമീപപ്രദേശങ്ങളിലും നടന്ന വിവിധ മോഷണക്കേസുകളിലെ പ്രതി പിടിയില്‍. വാമനപുരം പൂപ്പുറം വി.ബി. ഭവനില്‍ ബാഹുലേയൻ (60) ആണ് കഴിഞ്ഞദിവസം പിടിയിലായത്.കുരുവിക്കോണം ശ്രീഭദ്ര നാഗരാജ ക്ഷേത്രത്തില്‍ നടന്ന കാണിക്കവഞ്ചി മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിരലടയാളത്തി​​െൻറ അടിസ്ഥാനത്തില്‍ അഞ്ചല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പുനലൂര്‍ മണിയാര്‍ ഭാഗത്തുള്ള ഒരു വീട്ടില്‍നിന്ന്​ മോഷ്​ടിച്ച ബൈക്കും കസ്​റ്റഡിയിലെടുത്തു. മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മേഖലയില്‍ നടന്ന മറ്റ്​ മോഷണങ്ങളില്‍ ഇയാൾക്ക്​ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - theft, oldman arrested
Next Story