Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ടിയുടെ വീട്ടിൽ മോഷണം, 26 പവൻ സ്വർണം നഷ്ടപ്പെട്ടു; അന്വേഷണം ഊർജിതം

text_fields
bookmark_border
MT Vasudevan Nair
cancel

കോഴിക്കോട്: എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്നും 26 പവൻ സ്വർണമാണ് മോഷണം പോയത്. എം.ടിയും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ സെപ്റ്റംപർ 22നും 30നും ഇടയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് വെള്ളിയാഴ്ച രാത്രി നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അലമാരയുടെ സമീപത്തുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft in MT Vasudevan Nair's house, gold lost; The investigation is ongoing
Next Story