കോട്ടയം മെഡിക്കൽ കോളജിൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: മെഡിക്കൽ കോളജിലെ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം ചെയ്യാനെത്തിയ സന്നദ്ധ പ്രവർത്തകരുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.ആലപ്പുഴ അവലുകുന്ന് ഭാഗത്ത് പുതുവൽവെളി വീട്ടിൽ ആദർശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ദീപു ജോസ് (31) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണവുമായി എത്തിയ പ്രവർത്തകരുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫോണും പണവും എ.ടി.എം കാർഡും അടങ്ങിയ ബാഗ് ഇവർ മോഷ്ടിക്കുകയായിരുന്നു.
പ്രതികളിലൊരാളായ ദീപു ജോസിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, സി.പി.ഒമാരായ പ്രവീനോ, അജോ എന്നിവർ ചേർന്നാണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടിയത്.

