പത്രപ്രവർത്തകെനയും ഭാര്യയെയും കെട്ടിയിട്ട് 30 പവൻ കവർന്നു
text_fieldsകണ്ണൂർ: മുഖംമൂടി ധരിച്ച കവർച്ചസംഘം പത്രപ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച് ഒന്നരമണിക്കൂറോളം ബന്ദിയാക്കി 30 പവൻ സ്വർണവും പണവും കവർന്നു. മാതൃഭൂമി കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനും ഭാര്യ തളിപ്പറമ്പിൽ എൽ.െഎ.സി ജീവനക്കാരിയായ ഭാര്യ പി. സരിതയുമാണ് ആക്രമിക്കപ്പെട്ടത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉരുവച്ചാൽ റെയിൽവേ ഗേറ്റിനടുത്തുള്ള വാടകവീട്ടിലാണ് വിനോദ് ചന്ദ്രൻ താമസിക്കുന്നത്.
വ്യാഴാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് നാലുപേരുൾപ്പെട്ട സംഘം വീട്ടിലെത്തിയത്. വലിയ പട്ടികപോലത്തെ മരത്തടി ഉപയോഗിച്ച് വാതിൽ തകർത്താണ് സംഘം അകത്തുകടന്നത്. ശബ്ദംകേട്ട് വിനോദ് ചന്ദ്രൻ എഴുന്നേറ്റ് ലൈറ്റിടുന്നതിനിടെ സംഘം അടിച്ചുവീഴ്ത്തി. ശബ്ദം കേെട്ടത്തിയ ഭാര്യയെയും അടിച്ചുവീഴ്ത്തി. തുടർന്ന് വായിൽ തുണിതിരുകി നിശ്ശബ്ദരാക്കിയ ഇരുവരെയും കെട്ടിയിട്ടു. അലമാരയിലുണ്ടായിരുന്ന സ്വർണവും മക്കളുടെ ഫീസ് അടക്കാൻവെച്ച പണവും എ.ടി.എം കാർഡുകളും കവർന്നു. പുലർച്ച മൂന്നരയോടെ സംഘം മടങ്ങി. പിന്നീട് ഏറെ പണിപ്പെട്ട് കെട്ടഴിച്ച വിനോദ് ചന്ദ്രൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മോഷണം നടന്ന വീടിനു സമീപത്തുള്ള മാടായി കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ.സി. പണിക്കരുടെ മകളുടെ പൂട്ടിയിട്ട വീട്ടിലും സംഘം കയറിയിരുന്നു. ഇവിടെനിന്ന് ഒന്നും ലഭിക്കാത്തതിനാൽ സമീപത്തുള്ള വിനോദ് ചന്ദ്രെൻറ വീട്ടിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കഴുത്തിനും മുഖത്തും പരിക്കേറ്റ വിനോദ് ചന്ദ്രനെയും ഭാര്യയെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനടുത്തുനിന്ന് ഡോർ പൊളിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന വലിയ മരക്കഷണം പൊലീസ് കണ്ടെടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു മോഷ്ടാക്കളുടെ സംസാരം. സഹകരിക്കണം എന്ന് ഇടക്കിടെ ഇംഗ്ലീഷിൽ പറഞ്ഞതായും വിനോദ് പൊലീസിൽ മൊഴിനൽകി.
ഡോഗ്സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ ജില്ലയുടെ ചുമതലവഹിക്കുന്ന കാസർകോട് എസ്.പി ഡോ. ശ്രീനിവാസൻ, കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, എസ്.എസ്.ബി ഡിവൈ.എസ്.പി പ്രദീപൻ, സിറ്റി സി.ഐ പ്രദീപ് കണ്ണിെപ്പായിൽ, ടൗൺ സി.ഐ രത്നകുമാർ, സിറ്റി എസ്.ഐ ശ്രീഹരി എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
