Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനുകളിൽ മോഷണം...

ട്രെയിനുകളിൽ മോഷണം പതിവാക്കിയ അധ്യാപകൻ പിടിയിൽ

text_fields
bookmark_border
ട്രെയിനുകളിൽ മോഷണം പതിവാക്കിയ അധ്യാപകൻ പിടിയിൽ
cancel

ഷൊ​ർ​ണൂ​ർ: ട്രെ​യി​നു​ക​ളി​ൽ സ​ഹ​യാ​ത്രി​ക​രി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്ത​ൽ പ​തി​വാ​ക്കി​യ അ​ധ്യാ​പ​ക​ൻ പ ി​ടി​യി​ൽ. മ​ല​പ്പു​റം പു​ലാ​മ​ന്തോ​ൾ ചെ​മ്മ​ല​ശ്ശേ​രി ത​ച്ച​ങ്ങാ​ട​ൻ സെ​യ്ത​ല​വി​യാ​ണ്​ (36) പി​ടി​യി​ലാ​യ​ ത്. കാ​ടാ​മ്പു​ഴ എ.​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്.

ഡി​വൈ.​എ​സ്.​പി ഷ​റ​ഫു​ദ്ദീ​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്​​ക്വാ​ഡ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്​ ​ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​ര​വ​ധി എ.​ടി.​എം കാ​ർ​ഡു​ക​ളും ചെ​ക്ക് ബു​ക്കു​ക​ളും ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​ക്കാ​ര്യം ഏ​റ്റു​പ​റ​ഞ്ഞ​ത്.

ജ​നു​വ​രി അ​ഞ്ചി​ന് മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ലെ എ​സ്. ആ​റ്​ ക​മ്പാ​ർ​ട്ട്മ​​െൻറി​ലെ യാ​ത്ര​ക്കാ​ര​നാ​യ ആ​ദ​ർ​ശി​​​െൻറ ബാ​ഗി​ൽ​നി​ന്ന്​ 13 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ഫെ​ബ്രു​വ​രി ര​ണ്ടി​ന് നി​ല​മ്പൂ​രി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട്ടേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​നാ​യ ഡോ. ​ഫെ​ബി​​​െൻറ 35,000 രൂ​പ, ഫോ​ൺ, നാ​ലി​ന് മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​സ്.11 കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന താ​മ​ര​ശ്ശേ​രി ഗ്രാ​മീ​ൺ ബാ​ങ്ക് മാ​നേ​ജ​രാ​യ ന​ന്ദ​കു​മാ​റി​​​െൻറ 1300 രൂ​പ അ​ട​ങ്ങി​യ പ​ഴ്സും ര​ണ്ട് എ.​ടി.​എം കാ​ർ​ഡു​ക​ളും ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ലീ​ഫു​ക​യും ഇ​യാ​ൾ മോ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തി​ലെ എ​ട്ടു​പ​വ​ൻ പൊ​ലീ​സ് ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam newsTheft News
News Summary - theft case in train- kerala news
Next Story