Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറില്‍ കറങ്ങി മാല...

കാറില്‍ കറങ്ങി മാല മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
sandeep babu
cancel

പാ​ലാ: പാ​ലാ​യി​ലും പ​രി​സ​ര​ത്തും വി​ല​കൂ​ടി​യ കാ​റു​ക​ളി​ല്‍ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തി​വ​ന്ന യു​വാ​വ്​ പി​ടി​യി​ൽ. പാ​ലാ വെ​ള്ളി​യേ​പ്പ​ള്ളി നാ​യി​ക്ക​ല്ലേ​ല്‍ വീ​ട്ടി​ല്‍ സ​ന്ദീ​പ് സാ​ബു​വാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ലാ ടൗ​ണി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബ​സി​ല്‍നി​ന്ന്​ ബാ​റ്റ​റി​ക​ള്‍ മോ​ഷ്​​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

22ന്​ ​ളാ​ക്കാ​ട്ടൂ​രി​ല്‍ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച​തും പാ​ലാ ചെ​ത്തി​മ​റ്റ​ത്തെ വ​ര്‍ക്​​ഷോ​പ്പി​ല്‍നി​ന്ന്​ വെ​ല്‍ഡി​ങ് സെ​റ്റ്, മെ​ഷീ​ന്‍ ഗ്രൈ​ന്‍ഡ​ര്‍, വീ​ല്‍ ഡ്ര​മ്മു​ക​ള്‍ തു​ട​ങ്ങി​യ​വ മോ​ഷ്​​ടി​ച്ച​തും പ്ര​തി സ​മ്മ​തി​ച്ചു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലാ ഡി​വൈ.​എ​സ്.​പി പ്ര​ഫു​ല്ല ച​ന്ദ്ര​െൻറ മേ​ല്‍നോ​ട്ട​ത്തി​ല്‍ പാ​ലാ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ സു​നി​ല്‍ തോ​മ​സ്, എ​സ്‌.​ഐ​മാ​രാ​യ പി.​കെ. ബാ​ബു, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, തോ​മ​സ് സേ​വ്യ​ര്‍, ഷാ​ജി കു​ര്യാ​ക്കോ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​രു​ണ്‍ ച​ന്ത്, ഷെ​റി​ന്‍ സ്​​റ്റീ​ഫ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedTheft News
News Summary - theft case; man arrested
Next Story