Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച: ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ

text_fields
bookmark_border
theft, auto drivers arrested
cancel
camera_alt

വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ​വ​ർ

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന ര​ണ്ട് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ലാ​യി. കു​റ്റ​പ്പു​ഴ ആ​മ​ല്ലൂ​ർ പു​തു​ച്ചി​റ വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ (42), തോ​ട്ട​ഭാ​ഗം താ​ഴ​ത്തേ ഇ​ട​ശ്ശേ​രി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (47) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. പ​ക​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടു​വെ​ച്ച ശേ​ഷം രാ​ത്രി​യി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

തോ​ട്ട​ഭാ​ഗം-​ഞാ​ലി​ക്ക​ണ്ടം റോ​ഡ​രി​കി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഇ​രു​മ്പ് ക​മ്പി​ക​ളും മ​റ്റും മോ​ഷ്​​ടി​ച്ച് ഓ​ട്ടോ​യി​ലാ​ക്കി ക​ട​ത്തു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി 12 ഓ​ടെ പ്ര​തി​ക​ൾ തൊ​ണ്ടി സ​ഹി​തം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ പ്ര​തി​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

ഡി​വൈ.​എ​സ്.​പി രാ​ജ​പ്പ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ പി.​എ​സ്. വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ എ. ​അ​നീ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ദീ​പ്, മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestAutorikshaw
News Summary - theft, auto drivers arrested
Next Story