മോഷണശ്രമത്തിനിടെ ബസിൽനിന്ന് ചാടിയ തമിഴ് യുവതികൾ പിടിയിൽ
text_fieldsചവറ: കെ.എസ്.ആർ.ടി.സി ബസിലെ മോഷണ ശ്രമത്തിനിനിടെ ബസിൽനിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച തമിഴ് യുവതികളെ പിടികൂടി. ജ്യോതി, അഞ്ജലി എന്നിവരാണ് പിടിയിലായത്. യാത്രക്കാരുടെയും നാട്ടുകാരുടെയും ഇടപെടൽമൂലം രണ്ടുപേരെയും പിടികൂടി പൊലീസിൽ ഏൽപിച്ചു.
കൊല്ലം ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ബസ് വെറ്റമുക്ക് ഭാഗത്തെത്തിയപ്പോഴാണ് യുവതികൾ ഡോർ തുറന്ന് ചാടിയത്. സംശയം തോന്നിയതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. വീഴ്ചയിൽ നിസ്സാര പരിക്ക് പറ്റിയ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി ചവറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിൽ യുവതികളുടെ പക്കൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

