Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ആർ.ഐ ഒാഫിസിലെ...

ഡി.ആർ.ഐ ഒാഫിസിലെ മോഷണശ്രമം ; സി.സി.ടി.വി ദൃശ്യങ്ങളിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്

text_fields
bookmark_border
ഡി.ആർ.ഐ ഒാഫിസിലെ മോഷണശ്രമം ; സി.സി.ടി.വി ദൃശ്യങ്ങളിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്
cancel

തി​രു​വ​ന​ന്ത​പു​രം: ഡി.​ആ​ര്‍.​ഐ ഒാ​ഫി​സി​ലെ മോ​ഷ​ണ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ഞ്ചി​യൂ​രി​ലെ ഒാ​ഫി​സി​നു സ​മീ​പ​ത്തെ മ​റ്റ് ഒാ​ഫി​സു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഡി.​ആ​ര്‍.​ഐ​യു​ടെ ഒാ​ഫി​സി​ല്‍ കാ​മ​റ​ക​ളൊ​ന്നും സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.

ഡി.ആർ.ഐ ഒാഫിസിലെ മോഷണശ്രമം സി.സി.ടി.വി ദൃശ്യങ്ങളിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്

അ​തി​നാ​ലാ​ണ് പ്ര​ദേ​ശ​ത്തെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ല്‍, അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും അ​തി​ല്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് പ​റ​ഞ്ഞു. ഒാ​ഫി​സി​ലെ ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഡി.​ആ​ര്‍.​ഐ ഡ​യ​റ​ക്ട​ര്‍ പൊ​ലീ​സി​നെ അ​റി​യി​ച്ചു. എ​ന്നാ​ല്‍, ഒാ​ഫി​സി​ന​ക​ത്ത് ഫ​യ​ലു​ക​ളും ഫ​ര്‍ണി​ച്ച​റും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് പ്ര​ത്യേ​കം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ നേ​ര​ത്തേ പി​ടി​യി​ലാ​യ സ്വ​ര്‍ണ​ക്ക​ട​ത്തു​സം​ഘ​മെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വ​ഞ്ചി​യൂ​രി​ലെ ഡി.​ആ​ര്‍.​ഐ ഒാ​ഫി​സ് പ​രി​സ​രം വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ആ​ള്‍ മോ​ഷ​ണ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, ഇ​തൊ​രു സാ​ധാ​ര​ണ മോ​ഷ​ണ​ശ്ര​മ​മാ​ണെ​ന്നാ​ണ് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm theft
Next Story