പുലർച്ചെ ആശുപത്രിയിൽ കള്ളൻ; ജീവനക്കാരിയുടെ രണ്ടു പവൻ മാല പൊട്ടിച്ച് കടന്നു -VIDEO
text_fieldsഇന്ന് പുലർച്ചെ മല്ലപ്പള്ളി റവ. ജോർജ് മാത്തൻ മിഷൻ ആശുപത്രിയിൽ കയറിയ കള്ളന്റെ സി.സി.ടി.വി ദൃശ്യം
തിരുവല്ല: ഇന്ന് പുലർച്ചെ മല്ലപ്പള്ളി റവ. ജോർജ് മാത്തൻ മിഷൻ ആശുപത്രിയിൽ കള്ളൻ കയറി. ഫാർമസി ജീവനക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തോർത്തുമുണ്ട് ധരിച്ച് ഇരുമ്പുദണ്ഡുമായി എത്തിയ മോഷ്ടാവ് ആശുപത്രിയിലെ കൗണ്ടറിൽ കയറി വലിപ്പുകൾ തുറന്ന് പരിശോധിക്കുന്നത് ഇതിൽക്കാണാം.
ആശുപത്രിക്കുള്ളിലെ ചാപ്പലിൽ നിന്നും മോഷ്ടിച്ച കാണിക്ക് വഞ്ചി ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിയിൽ ജോലി ചെയ്യുകയായിരുന്ന ബിന്ദു വേണുഗോപാലിന്റെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് കീഴ്വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

