കരുവാരകുണ്ടിൽ പെട്രോൾ പമ്പിൽനിന്ന് ഏഴ് ലക്ഷം കവർന്നു
text_fieldsകരുവാരകുണ്ട്: കരുവാരകുണ്ട് കണ്ണത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ഓഫിസിെൻറ പൂട്ട് തകർത്ത് ഏഴ് ലക്ഷം രൂപ കവർന്നു. കണ്ണത്ത് പട്ടിക്കാടൻ ഷൈലേഷിെൻറ ഉടമസ്ഥതയിലുള്ള അൽ ജസീറ പമ്പിലാണ് ശനിയാഴ്ച പുലർച്ച മോഷണം നടന്നത്.
മോഷ്ടാവ് നടന്ന് വരുന്നതിെൻറയും ചില്ലുവാതിൽ തകർത്ത് അകത്ത് കയറുന്നതിെൻറയും ദൃശ്യങ്ങൾ സി.സി ടി.വിയിൽ കാണുന്നുണ്ട്. ഹെൽമറ്റും കോട്ടും ധരിച്ചതിനാൽ മുഖം വ്യക്തമല്ല.
കരുവാരകുണ്ട് പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

