Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ നാലു കടകൾ...

ആലുവയിൽ നാലു കടകൾ കുത്തിത്തുറന്ന്​ മോഷണം

text_fields
bookmark_border
ആലുവയിൽ നാലു കടകൾ കുത്തിത്തുറന്ന്​ മോഷണം
cancel

ആ​ലു​വ: ന​ഗ​ര​ത്തി​ല്‍ നാ​ല് ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.15ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ലു​വ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ ത​ഹൂ​ര്‍ ഹോ​ട്ട​ലി​െൻറ പൂ​ട്ട് ത​ല്ലി​പ്പൊ​ളി​ച്ച് മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​യ​റി. മേ​ശ​വ​ലി​പ്പ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച് മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ട​ക്ക്​ സ​മീ​പ​ത്തെ മു​റി​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ ശ​ബ്​​ദം കേ​ട്ട് എ​ത്തി​യ​തോ​ടെ മോ​ഷ്​​ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ആ​ലു​വ പ​മ്പ് ക​വ​ല​യി​ലെ സി.​എ​സ്.​ഐ കോം​പ്ല​ക്‌​സി​ലെ മൂ​ന്ന് ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നു. ആ​ന​ന്ദ് ഫാ​സ്​​റ്റ് ഫു​ഡ്, സ​മീ​പ​ത്തെ ബു​ക്‌​സ് സ്​​റ്റാ​ള്‍, ലോ​ട്ട​റി വി​ല്‍പ​ന കേ​ന്ദ്രം എ​ന്നീ ക​ട​ക​ളു​ടെ ഷ​ട്ട​റി​െൻറ താ​ഴ് ത​ക​ര്‍ത്ത് മോ​ഷ്​​ടാ​വ്​ അ​ക​ത്തു​ക​യ​റി. ആ​ന​ന്ദ് ഫാ​സ്​​റ്റ് ഫു​ഡി​ല്‍നി​ന്ന് 3500 രൂ​പ​യോ​ളം ക​വ​ര്‍ന്നു. ബു​ക്‌​സ് സ്​​റ്റാ​ളി​ല്‍നി​ന്ന് 1000 രൂ​പ​യോ​ളം ന​ഷ്​​ട​മാ​യി.

ലോ​ട്ട​റി വി​ല്‍പ​ന കേ​ന്ദ്ര​ത്തി​െൻറ ഷ​ട്ട​റി​െൻറ താ​ഴ് ത​ക​ര്‍ത്തെ​ങ്കി​ലും സെ​ന്‍ട്ര​ല്‍ ലോ​ക് സം​വി​ധാ​ന​മു​ള്ള​തി​നാ​ല്‍ അ​ക​ത്ത് ക​യ​റാ​നാ​യി​ല്ല. മേ​ഖ​ല​യി​ൽ മോ​ഷ്​​ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്​​ച ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മൂ​ന്ന് ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsburglary
News Summary - theft at Four shops in Aluva
Next Story